കേരളം

kerala

ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല

By

Published : Apr 10, 2021, 8:09 PM IST

Quake in Indonesia  earth quake indonesia  tsunami indonesia  ഇന്തോനേഷ്യയില്‍ ഭൂകമ്പം  ഇന്തോനേഷ്യ ഭൂചലനം  സുനാമി വാര്‍ത്ത  ഭൂചലനം
ഇന്തോനേഷ്യയില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല

ഭൂചലനത്തില്‍ 6 മരണം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. തെക്കന്‍ ജാവാ തീരത്ത് ഉള്‍ക്കടലിലാണ് റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

മലാങ്ങ്: ഇന്തോനേഷ്യന്‍ ദ്വീപായ ജാവയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 6 മരണം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. തെക്കന്‍ ജാവാ തീരത്ത് ഉള്‍ക്കടലിലാണ് റിക്ടര്‍ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്‍റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ കുന്നിന്‍ ചരിവുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്.

കിഴക്കന്‍ ജാവയിലെ ലുമാജാങ്ങ് ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ജില്ലയിലെമ്പാടും വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. കാലി ഉലിംഗില്‍ വീടുകള്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ലുമാജാങ്ങ് മലാങ്ങ് അതിര്‍ത്തിയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചു. പലയിടത്തും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. എന്നാല്‍ പലതും സ്ഥിരീകരിച്ചിട്ടില്ല.

ഒരാഴ്ചയ്ക്കിടെ ഇന്തോനേഷ്യ നേരിടുന്ന രണ്ടാമത്തെ ദുരന്തമാണിത്. ഞായറാഴ്ച സെരോജാ ചുഴലിക്കാറ്റില്‍ 165 പേര്‍ മരിക്കുകയും ആയിരത്തിലധികം വീടുകള്‍ തകരുകയും ചെയ്തിരുന്നു. 270 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന ദ്വീപരാഷ്ട്രമായ ഇന്തോനേഷ്യയില്‍ ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്ഫോടനങ്ങളും സുനാമിയും സാധാരണമാണ്.

പസഫിക് സമുദ്രത്തിലെ ഭൂഫലക വിള്ളലുകളും അഗ്നിപര്‍വതങ്ങളും നിറഞ്ഞ 'അഗ്നി വളയ' മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇത്. ജനുവരിയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 105 പേര്‍ മരിക്കുകയും 6,500ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details