കേരളം

kerala

റഷ്യൻ ആക്രമണത്തിൽ പൊതുപ്രസ്‌താവന നടത്താന്‍ ജോ ബൈഡൻ

By

Published : Feb 24, 2022, 10:55 PM IST

ജി-7 രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ബൈഡൻ തന്‍റെ നിലപാട് പ്രഖ്യാപിക്കുന്നത്

Russian attack on Ukraine  Biden on Russian attack on Ukraine  Russia Ukraine War  vladimer putin joe biden  white house russian attack  റഷ്യൻ ആക്രമണത്തിൽ ബൈഡൻ പൊതുപ്രസ്‌താവന നടത്തും  വൈറ്റ് ഹൗസ് റഷ്യൻ ആക്രമണം  ജോ ബൈഡൻ റഷ്യ യുക്രൈൻ സംഘർഷം
റഷ്യൻ ആക്രമണത്തിൽ ബൈഡൻ പൊതുപ്രസ്‌താവന നടത്തും

വാഷിങ്‌ടൺ : യുക്രൈനിലെ റഷ്യൻ സൈനിക നടപടികളെ കുറിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തന്‍റെ ആദ്യ പൊതുപ്രസ്‌താവന നടത്തും. ഇന്ത്യൻ സമയം വ്യാഴാഴ്‌ച രാത്രി 11 മണിക്കാണ് ബൈഡന്‍റെ പ്രസ്‌താവന.

ജി-7 രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ബൈഡൻ തന്‍റെ നിലപാട് വ്യക്തമാക്കുന്നത്. യുക്രൈനെതിരായ റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ പ്രകോപനപരവും ന്യായരഹിതവുമായ ആക്രമണത്തെ കുറിച്ച് ബൈഡനും മറ്റ് ജി-7 നേതാക്കളും ചർച്ച ചെയ്‌തു.

Also Read: യുക്രൈനില്‍ ബഹുതല ആക്രമണം കടുപ്പിച്ച് റഷ്യ, കീവില്‍ നിലയ്ക്കാത്ത സ്ഫോടനങ്ങള്‍ ; മരണസംഖ്യയേറുന്നു

നേരത്തെ യുക്രൈനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിന് ദേശീയ സുരക്ഷ കൗൺസിലിന്‍റെ യോഗം ബൈഡൻ വിളിച്ചുചേർത്തിരുന്നു.

ABOUT THE AUTHOR

...view details