കേരളം

kerala

അച്ഛന്‍റെ സിനിമയില്‍ അരങ്ങേറ്റം; ഗോകുലിന് പിന്നാലെ മാധവും വെള്ളിത്തിരയിലേക്ക്

By

Published : Nov 6, 2022, 10:06 AM IST

Madhav Suresh film entry with Suresh Gopi: സുരേഷ്‌ ഗോപിയുടെ ഇളയ മകനും സിനിമയിലേക്ക്. സുരേഷ് ഗോപിയുടെ തന്നെ ചിത്രത്തിലൂടെയാണ് മകന്‍ മാധവ് സുരേഷിന്‍റെ അരങ്ങേറ്റം.

Suresh Gopi youngest son Madhav Suresh  Madhav Suresh film entry with his father  Suresh Gopi youngest son  Suresh Gopi  Madhav Suresh  അച്ഛന്‍റെ സിനിമയിലൂടെ അരങ്ങേറ്റം  ഗോകുലിന് പിന്നാലെ ഇളയ മകനും വെള്ളിത്തിരയിലേക്ക്  സുരേഷ് ഗോപി  സുരേഷ് ഗോപിയുടെ ഇളയ മകന്‍  മാധവ് സുരേഷും വെള്ളിത്തിരയിലേക്ക്  Mammootty blessed Madhav Suresh  Suresh Gopi new movie  Madhav Suresh film entry with Suresh Gopi  സുരേഷ്‌ ഗോപിയുടെ ഇളയ മകനും സിനിമയിലേക്ക്  മാധവ് സുരേഷിന്‍റെ അരങ്ങേറ്റം  അനുപമ പരമേശ്വരന്‍  സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്നു
അച്ഛന്‍റെ സിനിമയിലൂടെ അരങ്ങേറ്റം; ഗോകുലിന് പിന്നാലെ ഇളയ മകനും വെള്ളിത്തിരയിലേക്ക്

Madhav Suresh film entry with his father: ഗോകുല്‍ സുരേഷിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷും വെള്ളിത്തിരയിലേക്ക്. സുരേഷ്‌ ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മാധവിന്‍റെ അരങ്ങേറ്റം. സിനിമയില്‍ സുപ്രധാന വേഷത്തിലാണ് മാധവ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Mammootty blessed Madhav Suresh: വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റത്തില്‍ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാന്‍ മാധവ് എത്തിയിരുന്നു. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ്‌ താരത്തിന്‍റെ അനുഗ്രഹം വാങ്ങിയത്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്‌ണ എന്നിവരും മാധവിനൊപ്പം ഉണ്ടായിരുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.

Suresh Gopi new movie: കോസ്‌മോസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു വക്കീലിന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. അനുപമ പരമേശ്വരന്‍ ആണ് സിനിമയിലെ നായിക.

Also Read:സുരേഷ് ഗോപി സംസ്ഥാന കോര്‍ കമ്മിറ്റിയിലേക്ക്; ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുടെ പൂഴിക്കടകന്‍

ABOUT THE AUTHOR

...view details