കേരളം

kerala

'വെറുതെ സീൻ മോനെ' ; നീരജ് മാധവിന്‍റെ സ്വാഗ്, 'ആർഡിഎക്‌സ്' പുതിയ മ്യൂസിക് വീഡിയോയെത്തി

By

Published : Aug 17, 2023, 9:40 PM IST

'ആർഡിഎക്‌സ്' ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

Sitara  RDX  Music Video  Scene Mone  RDX Scene Mone Music Video  Neeraj Madhav  Shane Nigam  Antony Varghese  Nahas Hidhayath  RDX Scene Mone Music Video out  Neeraj Madhav Scene Mone  നീരജ് മാധവിന്‍റെ സ്വാഗ്  ആർഡിഎക്‌സ് പുതിയ മ്യൂസിക് വീഡിയോയെത്തി  ആർഡിഎക്‌സ് പുതിയ മ്യൂസിക് വീഡിയോ  ആർഡിഎക്‌സ് മ്യൂസിക് വീഡിയോ  വെറുതെ സീൻ മോനെ  സീൻ മോനെ  നീരജ് മാധവ്  ആന്‍റണി വര്‍ഗീസ്  ഷെയ്ന്‍ നിഗം
RDX Scene Mone

ലയാളത്തിലെ യുവതാര നിരയിൽ ശ്രദ്ധേയരായ ഷെയ്ന്‍ നിഗം (Shane Nigam), ആന്‍റണി വര്‍ഗീസ് (Antony Varghese), നീരജ് മാധവ് (Neeraj Madhav) എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ആർഡിഎക്‌സ്' (RDX - റോബര്‍ട്ട് ഡോണി സേവ്യര്‍). നവാഗതനായ നഹാസ് ഹിദായത്ത് (Nahas Hidhayath) സംവിധാനം ചെയ്യുന്ന ഈ ഫാമിലി ആക്ഷൻ ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ റിലീസ് ചെയ്‌തു. നീരജ് മാധവ് എഴുതി, ആലപിച്ച 'വെറുതെ സീൻ മോനെ...' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകർ നെഞ്ചേറ്റുകയാണ്.

റാപ്പിന്‍റെ താളത്തില്‍ നീരജിന്‍റെ തകർപ്പൻ സ്വാഗും ചേരുന്നതോടെ ഗാനത്തിന്‍റെ ആവേശം ഇരട്ടിയാകുന്നു. പശ്ചാത്തലത്തില്‍ 'ആർഡിഎക്‌സി'ലെ റോബര്‍ട്ടിനെയും ഡോണിയെയും സേവ്യറെയും കാണാം. വലിയ തിരിച്ചടിക്ക് കോപ്പുകൂട്ടുന്ന മൂവരും മാസായാണ് ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

ഓണം റിലീസ് ആയി ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഒരു പക്കാ ആക്ഷൻ ചിത്രമായാണ് തിയേറ്ററുകളിൽ തരംഗം തീർക്കാൻ 'ആർഡിഎക്‌സ്' വരുന്നത്. 'ആർഡിഎക്‌സ്' നിർമിച്ചിരിക്കുന്നത് സിനിമാസ്വാദകർക്ക് നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ്. 'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമിക്കുന്ന ചിത്രം കൂടിയാണ് 'ആർഡിഎക്‌സ്' എന്നതും പ്രതീക്ഷകൾ ഉയർത്തുന്നു.

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവർ അവതരിപ്പിക്കുന്ന റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നിവരുടെ കഥയാണ് 'ആർഡിഎക്‌സ്' പറയുന്നത്. സുഹൃത്തുക്കളായ ഇവർ മൂന്നുപേരുടെയും ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നത്.

മുഴുനീള ആക്ഷൻ എന്‍റർടെയിനർ ആയിരിക്കും ചിത്രം എന്ന സൂചനയുമായാണ് ട്രെയിലർ എത്തിയത്. ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു. മലയാളികളുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകാൻ ഈ ചിത്രത്തിന് കഴിയുമെന്നും ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. 'ആർഡിഎക്‌സി'ന്‍റെ നേരത്തെ പുറത്തുവന്ന ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും ഗാനങ്ങളുമെല്ലാം മികച്ച പ്രതികരണമാണ് നേടിയത്.

ചിത്രത്തില്‍ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും. കമല്‍ഹാസൻ ചിത്രം 'വിക്രം', കൂടാതെ 'കെജിഎഫ്', 'ബീസ്റ്റ്' എന്നീ ചിത്രങ്ങളിലെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ കൊറിയോഗ്രാഫർ അന്‍പറിവാണ് ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍.

READ MORE:RDX Trailer| 'ഇടി'പ്പടവുമായി ഷെയ്‌നും ആന്‍റണിയും നീരജും; 'ആർഡിഎക്‌സ്' ട്രെയ്‌ലറെത്തി

അതേസമയം ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലാല്‍, മഹിമ നമ്പ്യാര്‍, ബാബു ആന്‍റണി, ഷമ്മി തിലകന്‍, മാല പാര്‍വതി, എന്നിവരാണ്. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് . മനു മഞ്ജിത്തിന്‍റെ വരികൾക്ക് സംഗീതം പകരുന്നത് സാം സി എസ് ആണ്. 'കൈതി, 'വിക്രം വേദ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ഈണം ഒരുക്കിയ സംഗീതജ്ഞനാണ് സാം സി എസ്.

ABOUT THE AUTHOR

...view details