കേരളം

kerala

കൂളിംഗ്‌ ഗ്ലാസ്‌ വച്ച് സ്‌റ്റൈലായി ബിരിയാണി ഇളക്കി മമ്മൂട്ടി ; വീഡിയോ വൈറല്‍

By

Published : Jun 8, 2022, 5:26 PM IST

Facebook post on Rorschach location: 'മമ്മൂക്കയുടെ സിനിമ ലൊക്കേഷന്‍ ആണോ, എങ്കില്‍ മൂപ്പരുടെ കൈ കൊണ്ട്‌ വിളമ്പിയ ബിരിയാണി അത് നിര്‍ബന്ധം ആണ്'

Mammootty opens biriyani pot  Rorschach location  Rorschach location video viral  ബിരിയാണി ഇളക്കി മമ്മൂട്ടി  Rorschach first look  Rorschach is based on novel Watchmen  Rorschach cast and crew  Rorschach test  Facebook post on Rorschach location
കൂളിംഗ്‌ ഗ്ലാസ്‌ വച്ച് സ്‌റ്റൈലായി ബിരിയാണി ഇളക്കി മമ്മൂട്ടി; വീഡിയോ വൈറല്‍

Rorschach location video viral: മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'റോഷാക്ക്‌'. 'റോഷാക്കി'ന്‍റെ ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 'റോഷാക്ക്' ലൊക്കേഷനില്‍ ബിരിയാണി ചെമ്പ്‌ പൊട്ടിക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക. 'മമ്മൂക്കയുടെ സിനിമ ലൊക്കേഷന്‍ ആണോ, എങ്കില്‍ മൂപ്പരുടെ കൈ കൊണ്ട്‌ വിളമ്പിയ ബിരിയാണി അത് നിര്‍ബന്ധം ആണ്' - എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌.

Rorschach first look: മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ 'റോഷാക്ക്'. സൈക്കോ ത്രില്ലര്‍ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. നേരത്തേ പുറത്തിറങ്ങിയ സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍, ഫസ്‌റ്റ്‌ ലുക്ക് മേക്കിങ്‌ വീഡിയോ എന്നിവയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.

Rorschach cast and crew: 'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന സിനിമയ്‌ക്ക് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് 'റോഷാക്ക്'. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷന്‍ കൂടിയാണീ ചിത്രം. മമ്മൂട്ടിയെ കൂടാതെ ജഗദീഷ്‌, ഷറഫുദ്ദീന്‍, ഗ്രേസ്‌ ആന്‍റണി, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരക്കും.

Also Read: 'ഒരു സ്‌ത്രീയുടെ പുറകെ നടക്കാന്‍ മാത്രം മമ്മൂട്ടിക്ക് ഗതികേട്‌ വന്നിട്ടില്ല'; പ്രതികരിച്ച് ശ്രീജിത്ത് ദിവാകരന്‍

'അഡ്വഞ്ചേഴ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍', 'ഇബിലീസ്‌' എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച സമീര്‍ അബ്‌ദുള്‍ ആണ് 'റോഷാക്കി'ന്‍റെ രചന നിര്‍വഹിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. കിരണ്‍ ദാസ്‌ ചിത്രസംയോജനം നിര്‍വഹിക്കുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം.

Rorschach is based on novel Watchmen: ഡിസി കോമിക്‌സ്‌ പ്രസിദ്ധീകരിച്ച 'വാച്ച്‌മെന്‍' എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്‍റെ പേരാണ് 'റോഷാക്ക്‌'. പിന്നീട്‌ 'വാച്ച്മെന്‍' എന്ന പേരില്‍ ഒരു അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രവും 2009ല്‍ പുറത്തിറങ്ങിയിരുന്നു. ഫാന്‍റസി ആക്ഷനായി ഒരുങ്ങിയ ചിത്രത്തിന്‍റെ സംവിധാനം സാക്ക് സിന്‍ഡര്‍ ആണ്.

Rorschach test: ആളുകളെ മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ടെസ്‌റ്റാണ്‌ 'റോഷാക്ക്'. സ്വിസ്‌ സൈക്കോളജിസ്‌റ്റ്‌ ഹെര്‍മന്‍ റോഷാക്കിന്‍റെ പേരിലാണ് ഈ ടെസ്‌റ്റ് അറിയപ്പെടുന്നത്‌. 1960കളില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രൊജക്‌ടീവ് ടെസ്‌റ്റാണ് റോഷാക്ക്.

ഒരു പേപ്പറില്‍ മഷി ഒഴിച്ച് നടുവേ മടക്കി നിവര്‍ത്തുമ്പോള്‍, രണ്ട് വശവും കൃത്യതയില്ലാത്ത ചില രൂപങ്ങള്‍ തെളിഞ്ഞുവരും. ഇതിനെ 'ഇങ്ക്‌ ബ്ലോട്ട്‌സ്‌' എന്നാണ് പറയുക. ഇതില്‍ ഓരോരുത്തരും എന്തു കാണുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ ചില അല്‍ഗോരിതങ്ങളുടെ സഹായത്തോടെ വ്യക്തികളെക്കുറിച്ച് വിശകലനം ചെയ്യുകയാണ്‌ റോഷാക്ക് ടെസ്‌റ്റില്‍ ചെയ്യുക.

ABOUT THE AUTHOR

...view details