ETV Bharat / entertainment

'ഒരു സ്‌ത്രീയുടെ പുറകെ നടക്കാന്‍ മാത്രം മമ്മൂട്ടിക്ക് ഗതികേട്‌ വന്നിട്ടില്ല'; പ്രതികരിച്ച് ശ്രീജിത്ത് ദിവാകരന്‍

author img

By

Published : May 29, 2022, 5:33 PM IST

Sreejith Divakaran enjoy Mohanlal movies: വളരെ അടുത്ത കാലത്തെ സിനിമകളൊഴിച്ചാല്‍ മോഹന്‍ലാലിനെ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്. എന്നാല്‍ ഫാന്‍ ബോയി എന്ന നിലയില്‍ മമ്മൂട്ടിയെ ആണ് ഇഷ്‌ടം.. ശ്രീജിത്ത് ദിവാകരന്‍ പറയുന്നു.

ഒരു സ്‌ത്രീയുടെ പുറകെ നടക്കാന്‍ മാത്രം മമ്മൂട്ടിക്ക് ഗതികേട്‌ വന്നിട്ടില്ല  Sreejith Divakaran about Mammootty  Sreejith Divakaran about Mammootty sound modulation  Sreejith Divakaran enjoy Mohanlal movies  Sreejith Divakaran about Vadakkan Veeragatha  Sreejith says Mammootty as fan boy  Sreejith Divakaran latest movie
'ഒരു സ്‌ത്രീയുടെ പുറകെ നടക്കാന്‍ മാത്രം മമ്മൂട്ടിക്ക് ഗതികേട്‌ വന്നിട്ടില്ല'; പ്രതികരിച്ച് ശ്രീജിത്ത് ദിവാകരന്‍

Sreejith Divakaran about Mammootty: താനൊരു ടിപ്പിക്കല്‍ മമ്മൂട്ടി ആരാധകന്‍ ആണെന്ന്‌ തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശ്രീജിത്ത് ദിവാകരന്‍. വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതിനേക്കാള്‍ അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നുണ്ടെന്നും എപ്പോഴാണ് അത് തുടങ്ങിയതെന്ന് പറയാനാവില്ലെന്നും ശ്രീജിത്ത് പറയുന്നു. ഒരു ഫാന്‍ ബോയ്‌ എന്ന നിലയില്‍ 'വടക്കന്‍ വീരഗാഥ' തനിക്ക് ഭയങ്കര സങ്കടം ഉണ്ടാക്കിയെന്നും തിരക്കഥാകൃത്ത്‌ പറഞ്ഞു.

Sreejith Divakaran latest movie: ആസിഫ്‌ അലിയെ നായകനാക്കി രാജീവ്‌ രവി സംവിധാനം ചെയ്‌ത 'കുറ്റവും ശിക്ഷയും' എന്ന സിനിമയ്‌ക്ക്‌ വേണ്ടിയാണ് ശ്രീജിത്ത് ദിവാകരന്‍ ഏറ്റവും ഒടുവിലായി തിരക്കഥ നിര്‍വഹിച്ച ചിത്രം. മെയ്‌ 27ന്‌ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. സിനിമയുടെ പ്രമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ടുള്ള ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയോടുള്ള ആരാധനയെ കുറിച്ച് ശ്രീജിത്ത് ദിവാകരന്‍ മനസ്സു തുറക്കുന്നത്‌.

Sreejith says Mammootty as fan boy:'ഞാനൊരു ടിപ്പിക്കല്‍ മമ്മൂട്ടി ഫാന്‍ ബോയ്‌ ആണ്‌. അത്‌ ഏതോ കാലം മുതല്‍ ആരംഭിച്ചതാണ്. കോളജിലൊക്കെ പഠിക്കുന്ന സമയത്ത് മമ്മൂട്ടി സിനിമകള്‍ക്ക് കുറച്ച് ക്ഷീണമുള്ള കാലത്ത് അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ആളുകളിലൊരാളായിരുന്നു ഞാനും. നടന്‍ എന്ന നിലയിലും മമ്മൂട്ടിയെ ഭയങ്കര ഇഷ്‌ടമാണ്.

ഞാന്‍ വിചാരിക്കുന്ന സ്വാഭാവിക അഭിനയം മമ്മൂട്ടിയുടേതാണ്. എഴുതാനാണെങ്കില്‍ കുറച്ച് കൂടി എഴുതാന്‍ പറ്റും. പറയാനാണെങ്കില്‍ എനിക്ക് വാക്ക് കിട്ടില്ല. അത്രയ്‌ക്കും ഫാന്‍ ബോയ്‌ ആണ് ഞാന്‍. 'തനിയാവര്‍ത്തന'ത്തിന്‍റെ കാലം മുതലാണ് ഉള്ളില്‍ കുടുങ്ങിപ്പോയതെന്ന്‌ തോന്നുന്നു.

Sreejith Divakaran about Vadakkan Veeragatha: 'വടക്കന്‍ വീരഗാഥ'യെക്കാളും ഇഷ്‌ടമുള്ള മമ്മൂട്ടിയുടെ സിനിമകളുണ്ട്‌. 'വടക്കന്‍ വീരഗാഥ' ഒരു ഫാന്‍ ബോയ്‌ എന്ന നിലയില്‍ എനിക്ക് ഭയങ്കര സങ്കടം ഉണ്ടാക്കി. ഇങ്ങനെ ഒരു സ്‌ത്രീയുടെ പുറകെ നടക്കാന്‍ മാത്രം പുള്ളിക്ക് ഗതികേട്‌ വന്നിട്ടില്ല എന്നൊരു വിഷമം തോന്നും. എന്തിനാണ് ഒരാളുടെ പുറകെ നടക്കുന്നത്‌, ഇയാള്‍ക്ക് വേറെ എന്തെങ്കിലും ആലോചിച്ച് കൂടെ എന്നൊക്കെ വിചാരിക്കും. എന്നെ സംബന്ധിച്ച് മമ്മൂട്ടി ആണ് പ്രധാനം. ആ രീതിയിലൊക്കെ ഇഷ്‌ടമുള്ള പെര്‍ഫോമന്‍സുണ്ട്‌.

Sreejith Divakaran enjoy Mohanlal movies: മോഹന്‍ലാല്‍ സിനിമയും ആസ്വദിച്ച് കാണുന്ന ആളാണ് ഞാന്‍. വളരെ അടുത്ത കാലത്തെ സിനിമകളൊഴിച്ചാല്‍ മോഹന്‍ലാലിനെ എനിക്ക് ഭയങ്കര ഇഷ്‌ടമാണ്. എന്നാല്‍ ഫാന്‍ ബോയി എന്ന നിലയില്‍ മമ്മൂട്ടിയെ ആണ് ഇഷ്‌ടം. മമ്മൂട്ടിയുടെ ഏത്‌ പെര്‍ഫോമന്‍സ്‌ കണ്ടാലും കയ്യടിക്കും. 'രാജമാണിക്യം' ഭയങ്കരമായി ഇഷ്‌ടപ്പെട്ടു. കാരണം എന്‍റെ അടുത്ത സുഹൃത്തായ അന്‍വര്‍ റഷീദിന്‍റെ, ഞങ്ങളുടെ സംഘത്തില്‍ ഒരാളുടെ ഇന്‍ഡിപെന്‍ഡന്‍റ്‌ വര്‍ക്ക്‌ ആയിരുന്നു.

Sreejith Divakaran about Mammootty sound modulation: കോളജ്‌ കാലം മുതല്‍ ഞങ്ങളുടെയൊക്കെ സ്വപ്‌നമായിരുന്നു. ആ ഡ്രീം ആദ്യമായി പുറത്തേയ്‌ക്ക് വരുന്നത്‌ അന്‍വറിക്കയിലൂടെയാണ്. അതിന് തൊട്ടുപുറകെയാണ് 'ബിഗ്‌ ബി' വരുന്നത്‌. പിന്നെ അദ്ദേഹത്തിന്‍റെ സൗണ്ട്‌ മോഡുലേഷന്‍, അമരം മുതല്‍ എല്ലാ സിനിമകളിലും അതുണ്ട്‌. ശബ്‌ദം എന്ത് മനോഹരമായിട്ടാണ് ഈ മനുഷ്യന്‍ ഉപയോഗിക്കുന്നത്‌ എന്ന് തോന്നും.'- ശ്രീജിത്ത് പറഞ്ഞു.

Also Read: 'എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരിവാരിത്തേയ്‌ക്കരുത്‌'; മമ്മൂട്ടി ചിത്രത്തിനെതിരെ രാഹുല്‍ ഈശ്വര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.