കേരളം

kerala

Chandramukhi 2 Moruniye song 'മോരുണിയെ...'; 'ചന്ദ്രമുഖി 2'വിലെ രണ്ടാമത്തെ ഗാനം പുറത്ത്

By ETV Bharat Kerala Team

Published : Aug 22, 2023, 8:28 PM IST

Moruniye song from Chandramukhi 2: 2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'

P Vasu  Chandramukhi 2 Moruniye song  ചന്ദ്രമുഖി 2  ചന്ദ്രമുഖി 2 വിലെ രണ്ടാമത്തെ ഗാനം പുറത്ത്  ചന്ദ്രമുഖി 2വിലെ രണ്ടാമത്തെ ഗാനം  Chandramukhi 2 Moruniye Lyrical video song  Moruniye Lyrical video song out  രാഘവ ലോറൻസും കങ്കണ റണാവത്തും  Raghava Lawrence  Kangana Ranaut  കങ്കണ റണാവത്ത്  രാഘവ ലോറൻസ്
Chandramukhi 2 Moruniye song

പി.വാസു സംവിധാനം ചെയ്യുന്ന 'ചന്ദ്രമുഖി 2' ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്ത്. പി. വാസുവിന്‍റെ (P Vasu) സംവിധാനത്തിൽ രാഘവ ലോറൻസും (Raghava Lawrence) ബോളിവുഡ് താരം കങ്കണ റണാവത്തും (Kangana Ranaut) പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ 'മോരുണിയെ' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആദ്യ ഗാനം പോലെ തന്നെ രണ്ടാം ഗാനവും പ്രേക്ഷകർ ഏറ്റെടുക്കുകയാണ് (Chandramukhi 2 Moruniye song).

റിലീസായതിന് പിന്നാലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഓസ്‌കർ ജേതാവ് എം. എം കീരവാണിയാണ് (M.M. Keeravaani). ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേകാണ്. എസ്. പി. ചരൺ, ഹരിക നാരായൺ എന്നിവരുടെ ആലാപനം കൂടി ചേർന്നതോടെ ഗാനം പ്രേക്ഷകരുടെ ഉള്ളിലേക്ക് കുടിയേറിക്കഴിഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുൻനിരയിലുള്ള ‘മണിച്ചിത്രത്താഴി’ന്‍റെ (Manichitrathazhu) തമിഴ് റീമേക്കായ 'ചന്ദ്രമുഖി' (Chandramukhi) യുടെ രണ്ടാം ഭാഗമാണ് 'ചന്ദ്രമുഖി 2'. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ ഈ ചിത്രം സെപ്റ്റംബർ 19, വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും. തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

പി. വാസുവിന്‍റെ 65-മത് ചിത്രം കൂടിയാണ് 'ചന്ദ്രമുഖി 2'. ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 18 വർഷം മുമ്പ് തമിഴ് സിനിമ കലക്ഷനിൽ റെക്കോഡ് സൃഷ്‌ടിച്ച ചിത്രമായിരുന്നു 'ചന്ദ്രമുഖി'.

2005ൽ പുറത്തിറങ്ങിയ ചന്ദ്രമുഖി രണ്ടര വര്‍ഷത്തോളമാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയത്. രജനികാന്ത്, പ്രഭു, ജ്യോതിക, നയൻതാര, വിനീത് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. വര്‍ഷങ്ങൾക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമാസ്വാദകർ.

നേരത്തെ പുറത്തുവന്ന രാഘവ ലോറൻസിന്‍റെയും കങ്കണ റണാവത്തിന്‍റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ശ്രദ്ധ നേടിയിരുന്നു. 'കാത്തിരിപ്പ് അവസാനിച്ചു! തന്‍റെ സൗന്ദര്യം, സ്വഭാവം, ബോള്‍ഡ്‌നെസ് എന്നിവയിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ വാഴുന്ന രാജ്ഞി തിരിച്ചെത്തിയിരിക്കുന്നു!' എന്ന് കുറിച്ചുകൊണ്ടാണ് ലൈക്ക പ്രൊഡക്ഷന്‍സ് കങ്കണയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ് പുറത്തുവിട്ടത്.

വേട്ടയ്യൻ രാജ (King Vettaiyan) എന്ന കഥാപാത്രമായാണ് രാഘവ ലോറന്‍സ് എത്തുന്നത്. ഗോവണിപ്പടിയില്‍ നിന്നും ഇറങ്ങി വരുന്ന രാഘവ ലോറന്‍സിന്‍റെ കഥാപാത്രത്തെയാണ് ഫസ്‌റ്റ്‌ലുക്ക് അവതരിപ്പിച്ചത്. പച്ചയും മെറൂണും കലര്‍ന്ന രാജകീയ വേഷത്തില്‍, ദേഹമാസകലം ആഭരണങ്ങള്‍ അണിഞ്ഞ രാഘവ ലോറൻസിന്‍റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ മികച്ച പ്രതികരണമാണ് നേടിയത്.

ആര്‍ ഡി രാജശേഖര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന 'ചന്ദ്രമുഖി 2' സിനിമയുടെ ചിത്രീകരണം ജൂലൈ മാസത്തിന്‍റെ മധ്യത്തോടെയാണ് തുടങ്ങിയത്. ചിത്രത്തിന്‍റെ കലാസംവിധാനം തോട്ട തരണിയാണ് കൈകാര്യം ചെയ്യുന്നത്.

വടിവേലു, രാധിക ശരത്കുമാർ, ലക്ഷ്‌മി മേനോൻ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി ചന്ദ്രമുഖിയുടെ ആദ്യ ഭാഗത്തെ നായകനായ രജനികാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയത് വാർത്തയായിരുന്നു.

READ MORE:കൊട്ടാര നര്‍ത്തകി ചന്ദ്രമുഖിയായി കങ്കണ റണാവത്ത്; ചന്ദ്രമുഖി 2 ഫസ്‌റ്റ് ലുക്ക് വൈറല്‍

ABOUT THE AUTHOR

...view details