കേരളം

kerala

ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

By

Published : Nov 20, 2022, 6:12 PM IST

ആമിര്‍ ഖാന്‍റെ മകളുടെ വിവാഹ നിശ്ചയ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Aamir Khan daughter Ira Khan got engaged  Aamir Khan daughter  Ira Khan got engaged  Aamir Khan  Ira Khan  ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹ നിശ്ചയം  ആമിര്‍ ഖാന്‍റെ മകള്‍  ഇറ ഖാന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു  ഇറ ഖാന്‍
ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇറ ഖാന്‍റെ ദീര്‍ഘ കാല സുഹൃത്തും ഫിറ്റ്‌നസ് പരിശീലകനുമായ നൂപുര്‍ ശിഖര്‍ ആണ് വരന്‍. വിവാഹ നിശ്ചയ വീഡിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

സെപ്‌റ്റംബറില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹ നിശ്ചയം ഒരു ചടങ്ങായി നടത്തുക എന്നത് ആമിര്‍ ഖാന്‍റെ ഒരു ആഗ്രഹമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു നുപൂര്‍ ഇറയെ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്‍റെ വീഡിയോ ഇറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

മകളുടെ വിവാഹ നിശ്ചയം മുന്‍ ഭാര്യ കിരണ്‍ റാവുവുമൊത്താണ് ആമിര്‍ ആഘോഷിച്ചത്. വീഡിയോയില്‍ നര ബാധിച്ച ലുക്കിലാണ് ആമിര്‍ ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിഥില പാല്‍കര്‍, സായ്‌ന്‍ ഖാന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇറയുടെ മുത്തശ്ശി സീനത്ത് ഹുസൈന്‍, കസിന്‍ സഹോദരന്‍ ഇമ്രാന്‍ ഖാന്‍ എന്നിവരും ചടങ്ങിന്‍റെ ഭാഗമായിരുന്നു.

Also Read:'എനിക്കെന്‍റെ കുടുംബത്തിനൊപ്പം നില്‍ക്കണം, മകള്‍ക്ക് 23 വയസായി'; താത്കാലികമായി സിനിമയോട്‌ വിട പറഞ്ഞ് ആമിര്‍ ഖാന്‍

ABOUT THE AUTHOR

...view details