കേരളം

kerala

പിടികിട്ടാപ്പുള്ളി കൊപ്ര ബിജുവും കൂട്ടാളികളും അറസ്‌റ്റില്‍; പിടിയിലാകുന്നത് വന്‍ ബാങ്ക് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

By

Published : Sep 15, 2022, 8:18 PM IST

നൂറോളം മോഷണക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കൊപ്ര ബിജുവും കൂട്ടാളികളും പഴുതടച്ച അന്വേഷണത്തിലൂടെ പൊലീസിന്‍റെ വലയില്‍ കുരുങ്ങി

Copra Biju  Robber Copra Biju  Robber  Malappuram Police  Malappuram  Notorious Criminal Copra Biju  bank robbery  പിടികിട്ടാപ്പുള്ളി  കൊപ്ര ബിജുവും കൂട്ടാളിയും  ബാങ്ക് കവര്‍ച്ച  മോഷണക്കേസുകളിലെ പ്രതി  പഴുതടച്ച അന്വേഷണത്തിലൂടെ  മലപ്പുറം  പൊലീസ്  കടക്കല്‍ പ്രവീണിനെ  ജില്ലാ പൊലീസ് മേധാവി
പിടികിട്ടാപ്പുള്ളി കൊപ്ര ബിജുവും കൂട്ടാളികളും അറസ്‌റ്റില്‍; പിടിയിലാകുന്നത് വന്‍ ബാങ്ക് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

മലപ്പുറം: നൂറോളം മോഷണക്കേസുകളിലെ പ്രതി കൊപ്ര ബിജുവിനേയും സംഘത്തെയും പിടികൂടി പൊലീസ്. അതിവിദഗ്ദമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്ര ബിജു എന്ന രാജേഷിനെയും സംഘത്തെയും ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. അതേസമയം, പ്രതികളെ പിടികൂടാനായത് പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ്.

പിടികിട്ടാപ്പുള്ളി കൊപ്ര ബിജുവും കൂട്ടാളികളും അറസ്‌റ്റില്‍; പിടിയിലാകുന്നത് വന്‍ ബാങ്ക് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

മോഷണം നടത്തിയത് ബിജുവിന്‍റെ സംഘമാണെന്ന് തിരിച്ചറിഞ്ഞതോടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചാണ് പൊലീസ് പിടികൂടുന്നത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരുന്ന കൊപ്ര ബിജുവും കടക്കല്‍ പ്രവീണും മോഷണത്തിനു വേണ്ടിയാണ് വീണ്ടും ഒത്തുകൂടുന്നത്. ആലുവ പെരിങ്ങാലയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും ബിജുവിനെ പിടികൂടിയതും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള വാടകവീട്ടില്‍ ഒളിവില്‍ താമസിച്ച് വരുന്ന കടക്കല്‍ പ്രവീണിനെ പിടികൂടാനായതും പൊലീസിന്‍റെ കൃത്യമായ ആസൂത്രണത്തിലൂടെയാണ്.

ചെറിയൊരു സൂചന ലഭിച്ചാല്‍ പോലും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലേക്ക് ഒളിവില്‍ പോകുന്ന പ്രതികള്‍ക്ക് ഇവിടെയുള്ള കഞ്ചാവ് ലോബികളുമായി അടുത്ത ബന്ധമാണുള്ളത്. പൊലീസ് തിരിച്ചറിയാതിരിക്കാന്‍ ഓരോ മോഷണവും ഇവര്‍ നടത്തുന്നത് കൃത്യമായി ആസൂത്രണത്തിലൂടെയാണ്. ബൊലേറോ പിക്കപ്പ്, കാറുകള്‍, ടാറ്റാ എയ്സ് എന്നീ വാഹനങ്ങളിലാണ് ഇവര്‍ കവര്‍ച്ചക്കെത്തുന്നത്. മുന്‍കൂട്ടി പറയാതെ പല സ്ഥലങ്ങളില്‍ നിന്നാണ് ബിജുവും പ്രവീണും സംഘം ചേരുക. തുടര്‍ന്ന് ഓരോ മോഷണത്തിനുശേഷവും മോഷണമുതല്‍ പങ്കുവച്ച് ഇവര്‍ ഒളിവില്‍ പോവും.

ആഢംബര ഫ്‌ളാറ്റുകളില്‍ താമസിക്കാറുള്ള ഇവര്‍ ഓരോ മോഷണം നടത്തിയതിനുശേഷവും വാഹനങ്ങളില്‍ മാറ്റം വരുത്തും. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിനായി ജാമ്യക്കാരേയും മറ്റും നേരത്തേ വന്‍തുക കൊടുത്ത് തയ്യാറാക്കി വയ്ക്കാറുമുണ്ട്. ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ശേഖരമാണ് പ്രതികളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. വന്‍ ബാങ്ക് കവര്‍ച്ച ലക്ഷ്യംവച്ച് പ്രതികള്‍ ഇവ ഓണ്‍ലൈന്‍ വഴിയും മറ്റും വാങ്ങി സംഭരിച്ച് വരികയായിരുന്നു. പ്രതികളെ പിടികൂടിയതോടെ ഇതിന് തടയിടാന്‍ പൊലീസിനായി. രാജേഷ് എന്ന കൊപ്ര ബിജുവിന്‍റെ പേരില്‍ പതിനഞ്ചോളം കേസുകളില്‍ അറസ്‌റ്റ് വാറന്‍റും കടക്കല്‍ പ്രവീണിന്‍റെ പേരില്‍ തമിഴ്നാട് നാഗര്‍കോവില്‍ ഉള്‍പ്പടെ അഞ്ചോളം വാറന്‍റും നിലവിലുണ്ട്.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തിനും തെളിവെടുപ്പ് നടത്തുന്നതിനുമായി പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, കൊളത്തൂര്‍ സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ ഹരിദാസ്, എസ്‌സിപിഒമാരായ ബൈജു കുര്യാക്കോസ്, വിനോദ്, സിപിഒമാരായ മുഹമ്മദ് കബീര്‍, മുഹമ്മദ് റാഫി, ഗിരീഷ്, ഡ്രൈവര്‍ സിപിഒ ഉനൈസ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം.മനോജ് കുമാര്‍, പ്രശാന്ത് പയ്യനാട്, കെ.ദിനേഷ്, കെ.പ്രഭുല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ABOUT THE AUTHOR

...view details