കേരളം

kerala

കാസർകോട് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു

By

Published : Apr 6, 2022, 6:25 PM IST

പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറി

CLASS 10 STUDENT COMMITTED SUICIDE IN KASARGOD  കാസർകോട് വിദ്യാർഥിനി ജീവനൊടുക്കി  പത്താംതരം പരീക്ഷയുടെ തലേന്ന്‌ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു  വിദ്യാർഥിനി ജീവനൊടുക്കിയതിൽ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു  STUDENT COMMITTED SUICIDE IN KASARGOD
കാസർകോട് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു

കാസർകോട്: ബോവിക്കാനത്ത്‌ എസ്‌.എസ്.എൽ.സി പരീക്ഷയുടെ തലേ ദിവസം വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു. വിദ്യാർഥിനിയുടെ ഫോണിലേക്ക് വന്നതും പോയതുമായ ചില സന്ദേശങ്ങൾ മായ്‌ച്ചതായി കണ്ടതിനെ തുടർന്നാണ് സന്ദേശം അയച്ചതെന്ന് കരുതുന്ന നാല് പേരെ ചോദ്യം ചെയ്തത്.

ALSO READ:പത്താംതരം പരീക്ഷയുടെ തലേന്ന്‌ വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവം : കേസെടുത്ത് ബാലാവകാശ കമ്മിഷൻ

അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള ഫോൺ വിദഗ്‌ധ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ആദൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

ABOUT THE AUTHOR

...view details