ETV Bharat / state

പത്താംതരം പരീക്ഷയുടെ തലേന്ന്‌ വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവം : കേസെടുത്ത് ബാലാവകാശ കമ്മിഷൻ

author img

By

Published : Apr 3, 2022, 10:31 PM IST

മാർച്ച് 30ന്‌ വൈകിട്ടാണ്‌ പെൺകുട്ടിയെ വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്‌

child rights commission registered case  class 10 student committed suicide  student suicide in muliyar  വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു  പത്താംക്ലാസ് പരീക്ഷ വിദ്യാർഥിനി ആത്മഹത്യ  ബാലാവകാശ കമ്മിഷൻ
പത്താംതരം പരീക്ഷയുടെ തലേന്ന്‌ വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർകോട്‌ : പത്താം തരം പരീക്ഷയുടെ തലേന്ന്‌ മുളിയാർ ആലനടുക്കയിൽ പെൺകുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തിൽ ജില്ല പൊലീസ്‌ മേധാവിയോട്‌ കമ്മിഷൻ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം പി.പി ശ്യാമളാദേവി വിദ്യാർഥിനിയുടെ വീട്‌ സന്ദർശിച്ചു.

മാർച്ച് 30ന്‌ വൈകിട്ടാണ്‌ പെൺകുട്ടിയെ വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്‌. ആദൂർ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തി വരികയാണ്. കുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

Also Read: കസ്റ്റഡിയിലായ 144 പേരില്‍ ചിരഞ്ജീവിയുടെ അനന്തരവളും ; പബ്ബിലെ റെയ്‌ഡില്‍ കണ്ടെത്തിയത് വിവിധ മയക്കുമരുന്നുകള്‍

അച്ഛൻ മരിച്ച പെൺകുട്ടിക്ക്‌ ഉമ്മയും നാല്‌ സഹോദരങ്ങളുമുണ്ട്‌. ചെർക്കളയിലെ സ്‌കൂളിലാണ്‌ പത്താം തരത്തിൽ പഠിച്ചിരുന്നത്‌. വീട്ടിലും സ്‌കൂളിലും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന്‌ വീട്ടുകാർ കമ്മിഷനോട്‌ പറഞ്ഞു.

ബുധനാഴ്‌ച രാത്രി മുറിക്കുള്ളിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്നുള്ള പരിശോധനയിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. പ്രതികരണവും ഉണ്ടായിരുന്നില്ല. മുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ ജനലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.