കേരളം

kerala

ഓണ്‍ലൈൻ പഠനത്തിന് വിരാമമാവുന്നു; സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും

By

Published : Aug 9, 2021, 10:37 AM IST

Updated : Aug 9, 2021, 1:30 PM IST

'കേന്ദ്ര സർക്കാരിൻ്റെയും കൊവിഡ് ഏജൻസികളുടെയും നിർദേശം ലഭിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും'

വി ശിവന്‍കുട്ടി  വി ശിവന്‍കുട്ടി വാര്‍ത്ത  മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത  വിദ്യാഭ്യാസ മന്ത്രി പുതിയ വാര്‍ത്ത  സ്‌കൂളുകള്‍ തുറക്കും  സ്‌കൂളുകള്‍ തുറക്കും വാര്‍ത്ത  കേന്ദ്രം അനുമതി സ്‌കൂള്‍ തുറക്കല്‍ വാര്‍ത്ത  school reopening news  education minister v sivankutty news  v sivankutty news  v sivankutty  v sivankutty assembly news  v sivankutty school reopening news  വി ശിവന്‍കുട്ടി സ്‌കൂള്‍ തുറക്കല്‍ വാര്‍ത്ത  ശിവന്‍കുട്ടി സ്‌കൂള്‍ തുറക്കും വാര്‍ത്ത  ശിവന്‍കുട്ടി സ്‌കൂള്‍ തുറക്കും
കേന്ദ്രാനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സർക്കാരിൻ്റെയും കൊവിഡ് ഏജൻസികളുടെയും നിർദേശം ലഭിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വകുപ്പ് നടപടി സ്വീകരിക്കും. ഘട്ടം ഘട്ടമായാകും ഇത് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

അതിന് മുമ്പ് കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകേണ്ടതുണ്ട്. ഇതിൽ കേന്ദ്ര സർക്കാരാണ് പ്രോട്ടോക്കോൾ തയ്യാറാക്കേണ്ടത്. സംസ്ഥാനം ഇക്കാര്യത്തിൽ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍

ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്. ടീച്ചറോട് സംശയങ്ങൾ ചോദിക്കാനും കൂട്ടുകാരെ കാണാനും പറ്റി. ഓൺലൈൻ ക്ലാസുകൾ കൊവിഡ് കാലത്തെ വെല്ലുവിളി നേരിടാനുള്ള സംവിധാനം മാത്രമാണെന്നും ശിവൻകുട്ടി പറഞ്ഞു.

Also read: ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Last Updated :Aug 9, 2021, 1:30 PM IST

ABOUT THE AUTHOR

...view details