ETV Bharat / state

ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

author img

By

Published : Jul 8, 2021, 5:29 PM IST

പിരപ്പന്‍കോട് വി.എച്ച്.എസ്.ഇ സ്‌കൂളിലെ രസതന്ത്ര ക്ലാസിനിടെയാണ് വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ഓണ്‍ലൈനായെത്തിയത്.

Education Minister  V Shivankutty  വി ശിവന്‍കുട്ടി  വിദ്യാഭ്യാസ മന്ത്രി  Interacted with students  online class  ഓണ്‍ലൈന്‍ ക്ലാസ്  കുട്ടികളുമായി സംവദിച്ചു  സംവാദം  interaction  trial online class  online class
ഓണ്‍ലൈന്‍ ക്ലാസില്‍ അതിഥിയായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ട്രയല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ജിസ്യൂട്ട് ഫോര്‍ എജുക്കേഷന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുപയോഗിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്ന തിരുവനന്തപുരത്തെ പിരപ്പന്‍കോട് വി.എച്ച്.എസ്.ഇ സ്‌കൂളിലെ രസതന്ത്ര ക്ലാസിനിടെയാണ് വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥികള്‍ക്ക് മുമ്പിലെത്തിയത്.

Also Read: ഓണത്തിന് എല്ലാർക്കും സ്‌പെഷ്യല്‍ കിറ്റ് ; റേഷൻ ജീവനക്കാർക്ക് കൊവിഡ് ഇൻഷുറൻസ്

രസതന്ത്ര അധ്യാപകന്‍ സുജിത് എസ് പ്ലസ്‌ടു വിദ്യാര്‍ഥികള്‍ക്കായി എടുത്ത ക്ലാസുകള്‍ നിരീക്ഷിച്ച ശേഷം മന്ത്രി കുട്ടികളുമായി സംവദിച്ചു.

അധ്യാപകരുമായി നേരിട്ട് സംവദിക്കാനും കൂട്ടുകാരെ കാണാനും അവസരം ലഭിക്കുന്ന പ്ലാറ്റ്‌ഫോം ഏറെ പ്രയോജനപ്രദമാണെന്ന് കുട്ടികള്‍ മന്ത്രിയോട് പറഞ്ഞു.

Also Read: മിനിമം 20 രൂപ, പരമാവധി 40 ; വാട്ടര്‍ മെട്രോ യാത്രാനിരക്ക്

ഈ ട്രയലിന്‍റെ തുടര്‍ച്ചയായി കൂടുതല്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി മെച്ചപ്പെടുത്തലുകള്‍ വരുത്തിയശേഷം ഏറ്റവും ഫലപ്രദമായ സൗകര്യമായിരിക്കും കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തുകയെന്ന് മന്ത്രി ഉറപ്പുനല്‍കി.

മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.