കേരളം

kerala

ETV Bharat / city

വീണ്ടും റെക്കോഡ്: സംസ്ഥാനത്ത് 5.35 ലക്ഷം പേര്‍ക്ക് വാക്‌സിൻ നല്‍കി

ഇതിന് മുമ്പ് ഒരു ദിവസം നല്‍കിയ 5.15 ലക്ഷം കൊവിഡ് വാക്‌സിനേഷൻ എന്ന നിരക്കിനെ മറികടന്ന് സംസ്ഥാനത്ത് വെള്ളിയാഴ്‌ച 5.35 ലക്ഷം പേര്‍ക്ക് വാക്‌സിൻ നല്‍കി.

വീണ്ടും റെക്കോര്‍ഡിലേക്ക്  കേരളത്തിലെ കൊവിഡ് വാക്‌സിനേഷൻ  റെക്കോഡ് കൊവിഡ് വാക്‌സിനേഷൻ  5.35 കൊവിഡ് വാക്‌സിനേഷൻ കണക്ക്  കേരളത്തിൽ വീണ്ടും റെക്കോർഡ് കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ വാർത്ത  record covid vaccination  record covid vaccination in kerala  5.35 covid vaccination record in kerala  kerala covid vaccination news  covid vaccination
വീണ്ടും റെക്കോഡിലേക്ക്: സംസ്ഥാനത്ത് 5.35 ലക്ഷം പേര്‍ക്ക് വാക്‌സിൻ നല്‍കി

By

Published : Aug 13, 2021, 9:44 PM IST

Updated : Aug 13, 2021, 10:00 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി ആരോഗ്യ വകുപ്പ്. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്‌ച മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിൻ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 70,225 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

സംസ്ഥാനത്തെ ഏറ്റവും അധികം പേര്‍ക്ക് വാക്‌സിൻ നല്‍കിയ ദിനമാണിന്ന്. ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വാക്‌സിനേഷന്‍ 5.15 ലക്ഷമായിരുന്നു. വാക്‌സിന്‍റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം വാക്‌സിൻ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷൻ യജ്ഞത്തിനായി ഇനിയും കൂടുതല്‍ വാക്‌സിൻ ആവശ്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

വാക്‌സിനേഷന്‍ യജ്ഞം ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്

60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ഓഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിൻ നല്‍കാനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്‌ച മാത്രം 1.2 ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച ശേഷം ഈ വിഭാഗത്തിലുള്ള 5.04 ലക്ഷത്തോളം പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിൻ നല്‍കിയത്.

സംസ്ഥാനത്തിന് 4,02,400 ഡോസ് വാക്‌സിൻ കൂടി വെള്ളിയാഴ്‌ച ലഭ്യമായിട്ടുണ്ട്. 3,02,400 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,02,390, എറണാകുളം 1,19,050, കോഴിക്കോട് 80,960 കൊവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് ഒരു ലക്ഷം ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. 1,465 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 339 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1804 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

47.87 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ്‌ നൽകി

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,33,88,216 പേര്‍ക്കാണ് വാക്‌സിൻ നല്‍കിയത്. അതില്‍ 1,68,03,422 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 65,84,794 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 47.87 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.76 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 58.55 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 22.94 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

READ MORE:ഒറ്റ ദിനം 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ; റെക്കോഡിട്ട് കേരളം

Last Updated : Aug 13, 2021, 10:00 PM IST

ABOUT THE AUTHOR

...view details