കേരളം

kerala

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസിൽ നിന്നും സ്വർണം പിടികൂടി

By

Published : Nov 10, 2021, 8:06 AM IST

ഷാർജയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസിലെ വനിത കാബിൻ ക്യൂ അംഗമായ ഷഹാനയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Gold seized from air hostess  karipur airport gold seized  karipur airport gold news  Karipur airport Gold seized from air hostess  air hostess shahana news  എയർ ഹോസ്റ്റസിൽ നിന്നും സ്വർണം പിടികൂടി  കരിപ്പൂരിൽ നിന്ന് സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളം വാർത്ത
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസിൽ നിന്നും സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വനിത കാബിൻ ക്രൂവിൽ നിന്ന്​ സ്വർണം പിടികൂടി. കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന്​ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തിലെ വനിത കാബിൻ ക്രൂവായ മലപ്പുറം സ്വദേശിനി ഷഹാനയിൽ നിന്നാണ് 2.4 കിലോഗ്രാം സ്വർണ മിശ്രിതം കണ്ടെത്തിയത്. അടി വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഷഹാന സ്വർണം കടത്താൻ ശ്രമിച്ചത്.

കോഴിക്കോട് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസും (ഡി.ആർ.ഐ) കരിപ്പൂരിലെ എയർ കസ്​റ്റംസ്​ ഇന്‍റലിജൻസും ചേർന്നു നടത്തിയ പരിശോധനയിലാണ്​ 99 ലക്ഷത്തിന്‍റെ സ്വർണം പിടികൂടിയത്. കേസിൽ അന്വേഷണം തുടരുന്നു.

ALSO READ:'ജീവിതത്തിലെ സുപ്രധാന ദിനം'; മലാല യൂസഫ്‌ സായ്‌ വിവാഹിതയായി

ABOUT THE AUTHOR

...view details