കേരളം

kerala

ടി പി വധം: പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറി; അന്നത്തെ പ്രതിഭാഗം, ഇന്ന് സർക്കാരിനൊപ്പം

By

Published : Sep 9, 2021, 8:43 AM IST

Updated : Sep 9, 2021, 8:57 AM IST

കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും മുൻ കാസർകോട് ഡിസിസി പ്രസിഡന്‍റുമായ അഡ്വ. സി.കെ ശ്രീധരൻ ആരോഗ്യ കാരണങ്ങളാൽ തുടരാനാകില്ലെന്നറിയിച്ച് പിൻമാറിയിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ പിൻമാറി

T P CHANDRASEKHARAN MURDER CASE  KK RAMA  T P CHANDRASEKHARAN  T P CASE  കെ.കെ രമ  ടി പി വധക്കേസ്  അഡ്വ. സി.കെ ശ്രീധരൻ  കപിൽ സിബൽ  ടിപി വധക്കേസ്  യുഡിഎഫ്  പിണറായി വിജയൻ  കെ.ഗോപാലകൃഷ്ണക്കുറുപ്പ്  സിപിഎം  പി.മോഹനൻ
ടി പി വധക്കേസ്; പബ്ലിക് പ്രോസിക്യൂട്ടർ പിൻമാറി, അന്ന് പ്രതിഭാഗത്തായിരുന്നവർ ഇന്ന് സർക്കാരിന്‍റെ ഭാഗം

കോഴിക്കോട്:ടി.പി ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും നിയമപോരാട്ടത്തിലേക്ക്. 2014ലെ വിചാരണക്കോടതി വിധിക്കെതിരായ ഹർജികൾ ഒക്ടോബർ അഞ്ചിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറും കാസർകോട് മുൻ ഡിസിസി പ്രസിഡന്‍റുമായ അഡ്വ. സി.കെ ശ്രീധരൻ തനിക്ക് ആരോഗ്യ കാരണങ്ങളാൽ തുടരാനാകില്ലെന്നറിയിച്ച് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകി. പകരം ഡൽഹിയിൽ നിന്ന് കപിൽ സിബലിനെയോ മറ്റ് വിദഗ്‌ദരായ അഭിഭാഷകരെയോ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെ.കെ രമ എംഎൽഎ സർക്കാരിനെ ഉടൻ സമീപിക്കും.

അന്ന് പ്രതിഭാഗം, ഇന്ന് സർക്കാരിൽ

ടിപി കേസിൽ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണ സംഘാംഗങ്ങൾക്കും യുഡിഎഫ് സർക്കാരിനും എതിരെ നിരന്തരം ആഞ്ഞടിച്ച അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ രമയുടെ ആവശ്യം അംഗീകരിക്കുമോ എന്നതിലാണ് ആകാംക്ഷ. അന്ന് പ്രതികൾക്കായി കോടതിയിൽ വാദിച്ച കെ.ഗോപാലകൃഷ്ണക്കുറുപ്പാണ് ഇപ്പോൾ അഡ്വക്കറ്റ് ജനറൽ. അദ്ദേഹത്തിന്‍റെ നിലപാടും കേസിൽ നിർണായകമാണ്.

അന്ന് വിചാരണക്കോടതി വെറുതെവിട്ട പി.മോഹനൻ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയും കെ.കെ.രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണിപ്പോൾ. അന്നു പ്രതിഭാഗത്തായിരുന്നവരെല്ലാം ഇപ്പോൾ കൂട്ടത്തോടെ സർക്കാരിന്‍റെ ഭാഗമായതോടെ അപ്പീൽ കേസിന്‍റെ നടത്തിപ്പിൽ സർക്കാർ തന്ത്രപരമായ പിന്നോട്ടുപോക്കിന് ഒരുങ്ങിയേക്കുമെന്ന ആശങ്കയിലാണ് രമയും സിപിഎം വിട്ട് ടിപി രൂപം നൽകിയ ആർഎംപി എന്ന പാർട്ടിയും.

ALSO READ:'അപമാനിക്കുന്നവരോട് സന്ധിയില്ല'; പൊരുതുമെന്ന് 'ഹരിത'

പെരിയ ഇരട്ടക്കൊല, ഷുഹൈബ് വധം തുടങ്ങി രാഷ്ട്രീയ താൽപര്യമുള്ള കേസുകൾ വാദിക്കാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്ന് അഭിഭാഷകരെ ഇറക്കുമതി ചെയ്ത സർക്കാർ ടിപി കേസിൽ രമയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ യുഡിഎഫിന്‍റെ വലിയ പ്രതിഷേധവും ഉയരാൻ സാധ്യമുണ്ട്.

Last Updated : Sep 9, 2021, 8:57 AM IST

ABOUT THE AUTHOR

...view details