കേരളം

kerala

കോട്ടയം നഗരസഭ അധ്യക്ഷ; തെരഞ്ഞെടുപ്പ് നവംബർ 15ന്

By

Published : Nov 4, 2021, 3:10 PM IST

കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണ നഷ്‌ടമായത്.

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം  കോട്ടയം നഗരസഭ വാർത്ത  കോട്ടയം നഗരസഭയിൽ അധ്യക്ഷ സ്ഥാനം  കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്  നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്  ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്  ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ്  kottayam corporation news  kottayam corporation chairperson election  kottayam corporation chairperson election  kottayam news  chairperson election newsട  kottayam chairperson news  kottayam municipality news
കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 15ന്+

കോട്ടയം:നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 15ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ഇറക്കി. ഇതോടെ ഒരു മാസം നീണ്ടു നിന്ന അനിശ്ചിതത്തിനാണ് വിരാമമാകുന്നത്. കഴിഞ്ഞ മാസം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരെ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്‌ടമായത്.

ബിൻസി സെബാസ്റ്റ്യന്‍റെ തീരുമാനം നിർണായകം

എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ നൽകിയത് വിവാദമായിരുന്നു. അതിനാൽ ബിജെപിയുടെ പിന്തുണയിൽ ഭരണത്തിന് ശ്രമിക്കില്ലായെന്ന് എൽഡിഎഫ് വ്യക്തമാക്കുകയായിരുന്നു. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് യുഡിഎഫ് ക്യാമ്പിൽ എത്തിയ ബിൻസി സെബാസ്റ്റ്യന്‍റെ തീരുമാനം വീണ്ടും അധ്യക്ഷസ്ഥാന തെരഞ്ഞെടുപ്പിൽ നിർണായകമാകും.

യുഡിഎഫിന് 22, എൽഡിഎഫ് 22, ബിജെപി 8 എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില. ഇടതു വലത് കക്ഷികൾക്ക് തുല്യസീറ്റുകൾ ആയതിനാൽ നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്‌സൺ സ്ഥാനത്തെത്തിയത്.

ഭരണം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ്

അതേ സമയം യുഡിഎഫിലെ ചില അംഗങ്ങൾ പരോക്ഷമായി ചെയർപേഴ്‌സണിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. അതേ സമയം യുഡിഎഫ് നഗരസഭയിൽ ഭരണം തിരിച്ചുപിടിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് ഇത്തവണയും നറുക്കെടുപ്പിലൂടെയാകും നടക്കുക. ഒരു മാസത്തോളമായി വൈസ് ചെയർമാൻ ബി.ഗോപകുമാറാണ് നഗരസഭയുടെ ആക്‌ടിംഗ് ചെയർമാനായി ചുമതല വഹിക്കുന്നത്.

READ MORE:കോട്ടയം നഗരസഭ എൽഡിഎഫിന്, പിന്തുണയുമായി ബിജെപി; യുഡിഎഫിന് ഭരണ നഷ്‌ടം

ABOUT THE AUTHOR

...view details