കേരളം

kerala

ജനസംഖ്യയുടെ 95% പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകി; ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് മന്ത്രി വീണ ജോർജ്

By

Published : Nov 6, 2021, 10:18 PM IST

രണ്ടാംവട്ട വാക്‌സിൻ സ്വീകരിച്ചവർ ജനസംഖ്യയുടെ 50 ശതമാനത്തിന് മുകളിലാണെന്നും നിയന്ത്രണങ്ങളിൽ ഇളവുണ്ടായത് കൊണ്ട് ജാഗ്രതയിൽ കുറവ് വരുത്തരുതെന്നും മന്ത്രി.

Kerala covid situation  kerala covid news  95% of the population vaccinated in kerala  95% of the kerala population vaccinated  kerala covid vaccination news  kerala covid vaccination latest news  കേരളത്തിലെ കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് വാക്‌സിനേഷൻ വാർത്ത  വീണ ജോർജ്  ആരോഗ്യ മന്ത്രി വാർത്ത  veena george news  health minister veena george news  ജനസംഖ്യയുടെ 95% പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകി  കൊവിഡ് വാക്‌സിനേഷൻ കേരളം വാർത്ത  ആരോഗ്യ മന്ത്രി പുതിയ വാർത്ത
ജനസംഖ്യയുടെ 95% പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകി; ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് മന്ത്രി വീണ ജോർജ്

ആലപ്പുഴ: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരിൽ ജനസംഖ്യയുടെ 95% ആളുകളും ഒന്നാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. രണ്ടാംവട്ട വാക്‌സിൻ സ്വീകരിച്ചവർ ജനസംഖ്യയുടെ 50 ശതമാനത്തിന് മുകളിലാണെന്നും വാക്‌സിനേഷൻ ഏറ്റവും വേഗത്തിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരുന്നു സംസ്ഥാന സർക്കാർ ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ജനസംഖ്യയുടെ 95% പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകി; ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് മന്ത്രി വീണ ജോർജ്

ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിനോടൊപ്പം കൊവിഡ് രോഗവ്യാപനം പൂർണമായും തടയുക എന്നതും സർക്കാരിന്‍റെ പ്രഥമ പരിഗണനയിലുണ്ട്. വാക്‌സിനേഷനിലൂടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് കേരളത്തിൽ നിയന്ത്രണവിധേയമാണ്. രോഗം വരുന്നവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതും രോഗതീവ്രതയും വളരെ കുറവാണ്. ഇക്കാര്യം ആശുപത്രിയിൽ എത്തുന്ന രോഗികളെ പരിശോധിക്കുന്നതിൽ നിന്നും വ്യക്തമായെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യായനം വരും ദിവസങ്ങളിൽ പുനരാരംഭിക്കുകയാണ്. ഇതോടൊപ്പം തന്നെ പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗവ്യാപനം ഉണ്ടാവാതിരിക്കാൻ മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിയന്ത്രണങ്ങളിൽ ഇളവുണ്ടായത് കൊണ്ട് ജാഗ്രതയിൽ കുറവ് വരുത്തരുതെന്നും മന്ത്രി വീണ ജോർജ് ആലപ്പുഴയിൽ പറഞ്ഞു.

READ MORE:കുട്ടികളിൽ കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി ഭാരത് ബയോടെക്കിന്‍റെ യുഎസ് പങ്കാളി ഓക്യുജെൻ

ABOUT THE AUTHOR

...view details