ETV Bharat / bharat

കുട്ടികളിൽ കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി ഭാരത് ബയോടെക്കിന്‍റെ യുഎസ് പങ്കാളി ഓക്യുജെൻ

author img

By

Published : Nov 6, 2021, 6:37 PM IST

ഇന്ത്യയിൽ 2 മുതൽ 18 വരെ പ്രായമുള്ള 526 കുട്ടികളിൽ ഭാരത് ബയോടെക് നടത്തിയ രണ്ടാം ഘട്ട പീഡിയാട്രിക് ക്ലിനിക്കൽ ട്രയലിന്‍റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Bharat Biotech  Ocugen  Bharat Biotech US partner  COVAXINTM  Ocugen submits Emergency Use listing  Ocugen seeks Covaxin approval for kids  Covaxin approval for kids  statement issued by Ocugen  Dr Shankar Musunuri on Covaxin  കോവാക്‌സിൻ  ഭാരത് ബയോടെക്ക്  ഓക്യുജെൻ  കൊവിഡ് വാക്‌സിൻ  ഡോ.ശങ്കർ മുസുനൂരി
കുട്ടികളിൽ കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി ഭാരത് ബയോടെക്കിന്‍റെ യുഎസ് പങ്കാളി ഓക്യുജെൻ

ന്യൂഡൽഹി: കുട്ടികളിൽ കോവാക്‌സിൻ ഉപയോഗിക്കാനായി അടിയന്തര ഉപയോഗ അനുമതിക്കായി ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്‍റെ യുഎസ് പങ്കാളിയായ ഓക്യുജെൻ.

കൊവിഡ് പ്രതിരോധത്തിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്നും കോവാക്‌സിന് അംഗീകാരം ലഭിച്ചാൽ രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി പുതിയൊരു വാക്‌സിനാകും ലഭിക്കുകയെന്നും ഓക്യുജെന്‍റെ ചെയർമാനും സിഇഒയും സഹസ്ഥാപകനുമായ ഡോ.ശങ്കർ മുസുനൂരി പറഞ്ഞു.

അടുത്തിടെ കോവാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. കൊവിഡ് വാകസിന്‍റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനക്ക് ഉപദേശം നൽകുന്ന സ്വതന്ത്ര ഉപദേശക സമിതിയായ സാങ്കേതിക ഉപദേശക ഗ്രൂപ്പിന്‍റെ(TAG) നിർദേശ പ്രകാരമാണ് കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്.

ഇന്ത്യയിൽ 2 മുതൽ 18 വരെ പ്രായമുള്ള 526 കുട്ടികളിൽ ഭാരത് ബയോടെക് നടത്തിയ രണ്ടാം ഘട്ട പീഡിയാട്രിക് ക്ലിനിക്കൽ ട്രയലിന്‍റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിഷ്ക്രിയ പോളിയോ വാക്സിൻ ഉൾപ്പെടെയുള്ള കുട്ടികളുടെ മറ്റ് വാക്സിനുകളിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങൾ തന്നെയാണ് കോവാക്‌സിനിലും ഉപയോഗിച്ചിരിക്കുന്നതെന്ന് ഓക്യുജെൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

2021 മെയ് മുതൽ ജൂലൈ വരെയാണ് രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയത്. പരീക്ഷണ കാലയളവിൽ പ്രതികൂല ഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു.

Also Read: സംസ്ഥാനത്ത് 6546 പേര്‍ക്ക് കൂടി COVID-19; 50 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.