കേരളം

kerala

തക്കാളി വില കുറഞ്ഞു, ചെറുനാരങ്ങ വില ഉയര്‍ന്നുതന്നെ ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

By

Published : Mar 14, 2023, 11:24 AM IST

ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില

veg  kerala vegetable price today  ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില  പച്ചക്കറി വില  todays veg rate  vegatable price today  സംസ്ഥാനത്തെ പച്ചക്കറി വിപണി  പച്ചക്കറി വിപണിയിലെ വില
ഇന്നത്തെ പച്ചക്കറി നിരക്ക്

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ വ്യത്യാസം. കഴിഞ്ഞ ദിവസം എറണാകുളത്ത് കിലോയ്‌ക്ക് 40 രൂപയായിരുന്ന തക്കാളിയ്‌ക്ക് ഒരു രൂപ കുറഞ്ഞ് 39 ആയി. അതേസമയം സവാളയുടെ വിലയില്‍ മാറ്റങ്ങളില്ല. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സവാളയ്‌ക്ക് കിലോയ്‌ക്ക് 20 രൂപയാണ് വില. ചെറുനാരങ്ങയ്‌ക്കാണ് ഏറ്റവും ഉയര്‍ന്ന വില. കിലോയ്‌ക്ക് 107 മുതല്‍ 140 വരെയാണ് ചെറുനാരങ്ങയുടെ വില. പച്ചമുളക് വിലയിലും നേരിയ വ്യത്യാസമുണ്ട്.

എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 52 രൂപ മുതല്‍ 60 രൂപ വരെയുള്ള പച്ചമുളകിന് തിരുവനന്തപുരത്ത് കിലോയ്‌ക്ക് 80 രൂപയാണ്. മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെണ്ട വിലയില്‍ ഏറ്റവും കൂടുതല്‍ വില കോഴിക്കോടാണ്. കിലോയ്‌ക്ക് 80 രൂപയാണ് വില.

തിരുവനന്തപുരം വില(രൂപയില്‍)
തക്കാളി 50
കാരറ്റ് 50
ഏത്തക്ക 43
മത്തന്‍ 36
ബീന്‍സ് 50
ബീറ്റ്‌റൂട്ട് 30
കാബേജ് 35
വെണ്ട 67
കത്തിരി 56
പയര്‍ 36
പാവല്‍ 50
നെല്ലിക്ക 50
പച്ചമുളക് 60
ഇഞ്ചി 84
വെള്ളരി 35
പടവലം 46
ചേന 51
മുരിങ്ങ 86
അമരക്ക 60
ചെറുനാരങ്ങ 107
എറണാകുളം വില(രൂപയില്‍)
തക്കാളി 39
പച്ചമുളക് 80
സവാള 20
ഉരുളക്കിഴങ്ങ് 25
കക്കിരി 40
പയർ 30
പാവല്‍ 50
വെണ്ട 60
വഴുതന 30
വെള്ളരി 30
പടവലം 30
മുരിങ്ങ 80
ബീന്‍സ് 60
കാരറ്റ് 40
ബീറ്റ്‌റൂട്ട് 20
കാബേജ് 20
ചേന 60
ഇഞ്ചി 80
ചെറുനാരങ്ങ 140
കോഴിക്കോട് വില(രൂപയില്‍)
തക്കാളി 22
സവാള 20
ഉരുളക്കിഴങ്ങ് 25
വെണ്ട 80
മുരിങ്ങക്കായ 80
കാരറ്റ് 40
ബീറ്റ്‌റൂട്ട്‌ 50
വഴുതന 30
ബീൻസ് 70
കാബേജ്‌ 30
പയർ 60
വെള്ളരി 25
ചേന 50
പച്ചക്കായ 30
പച്ചമുളക് 60
ഇഞ്ചി 80
പാവയ്‌ക്ക 60
ചെറുനാരങ്ങ 130
കണ്ണൂര്‍ വില(രൂപയില്‍)
തക്കാളി 30
സവാള 20
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 55
വഴുതന 36
മുരിങ്ങ 90
കാരറ്റ് 40
ബീറ്റ്റൂട്ട് 40
പച്ചമുളക് 52
വെള്ളരി 26
ബീൻസ് 45
കക്കിരി 35
വെണ്ട 60
കാസര്‍കോട് വില(രൂപയില്‍)
തക്കാളി 26
സവാള 20
ഉരുളക്കിഴങ്ങ് 39
ഇഞ്ചി 60
വഴുതന 38
മുരിങ്ങ 95
കാരറ്റ് 40
ബീറ്റ്റൂട്ട് 45
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 50
കക്കിരി 38
വെണ്ട 75

ABOUT THE AUTHOR

...view details