കേരളം

kerala

ഒല ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു

By

Published : Aug 3, 2021, 12:59 PM IST

സ്കൂട്ടറിന്‍റെ മുഴുവൻ സവിശേഷതകളും മറ്റ് വിശദാംശങ്ങളും ലോഞ്ചിങ് ദിനത്തിൽ കമ്പനി പുറത്തു വിടും.

ola electric scooter  ola electric scooter launch date  bhavish aggarwal  ഓല ഇലക്ട്രിക് സ്കൂട്ടർ  ഓല സ്കൂട്ടർ ലോഞ്ചിംഗ് തീയതി
ഓല ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യൻ വിപണി ഏറെ കാത്തിരിക്കുന്ന ഒല ഇലട്രിക് സ്കൂട്ടറിന്‍റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു. കമ്പനി സിഇഒ ഭവിഷ് അഗർവാൾ ട്വിറ്ററിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് ആണ് കമ്പനി സ്കൂട്ടർ ലോഞ്ച് ചെയ്യുക.

Also Read:പിക്‌സൽ ഫോണുകളിൽ സ്വന്തം പ്രൊസസർ ഉപയോഗിക്കാൻ ഗൂഗിൾ

സ്കൂട്ടറിന്‍റെ മുഴുവൻ സവിശേഷതകളും മറ്റ് വിശദാംശങ്ങളും ലോഞ്ചിങ് ദിനത്തിൽ കമ്പനി പുറത്തു വിടുമെന്ന് ഭവിഷ് അഗർവാൾ അറിയിച്ചു. കഴിഞ്ഞ ജൂലൈ 15ന് ആണ് ഒല ഇലക്‌ട്രിക് സ്കൂട്ടറിന്‍റെ ബുക്കിങ് ആരംഭിച്ചത്. 24 മണിക്കൂറിനകം ഒരുലക്ഷം ബുക്കിങ് സ്കൂട്ടറിന് ലഭിച്ചിരുന്നു. പ്രതിവർഷം 10 ദശലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്‍റാണ് കമ്പനി തമിഴ്‌നാട്ടിൽ നിർമിച്ചു കൊണ്ടിരിക്കുന്നത്.

സ്കൂട്ടറിന്‍റെ പൂർണമായ സവിശേഷതകൾ, വില, ഫുൾ ചാർജിൽ എത്ര കിലോമീറ്റർ ഓടും തുടങ്ങിയ വിവരങ്ങൾ ഒല പുറത്ത് വിട്ടിട്ടില്ല. കീ ഇല്ലാതെ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള സ്റ്റാർട്ടിങ് സംവിധാനം, സെഗ്മെന്‍റിലെ ഏറ്റവും വലിയ ബൂട്ട് സ്പെയ്‌സ്, എർഗോണമിക് സീറ്റിങ് പൊസിഷൻ എന്നിവ ഒല സ്കൂട്ടറിന്‍റെ സവിശേഷതകളാണ്. വിപണിയിലെ 125 സിസി പെട്രോൾ സ്കൂട്ടറുകളോടാവും ഒല ഇലക്‌ട്രിക് മത്സരിക്കുക.

ABOUT THE AUTHOR

...view details