ETV Bharat / lifestyle

പിക്‌സൽ ഫോണുകളിൽ സ്വന്തം പ്രൊസസർ ഉപയോഗിക്കാൻ ഗൂഗിൾ

author img

By

Published : Aug 3, 2021, 12:08 PM IST

ടെൻസർ എന്നാണ് പുതിയ പ്രൊസസറിന് ഗൂഗിൾ നൽകിയിരിക്കുന്ന പേര്

google to build own processor  upcoming pixel phones  google pixel phones  Tensor  ഗൂഗിൾ പ്രൊസസർ  ടെൻസർ
പിക്‌സൽ ഫോണുകളിൽ സ്വന്തം പ്രൊസസർ ഉപയോഗിക്കാൻ ഗൂഗിൾ

സ്വന്തമായി പ്രൊസസറുകൾ നിർമിക്കാൻ ഒരുങ്ങി ഗൂഗിൾ. പിക്സൽ 6, പിക്സൽ 6 പ്രോ ഫോണുകളിൽ ഉപയോഗിക്കുക ഗൂഗിളിന്‍റെ സ്വന്തം പ്രൊസസർ ആയിരിക്കും എന്നാണ് വിവരം. ടെൻസർ എന്നാണ് പുതിയ പ്രൊസസറിന് ഗൂഗിൾ നൽകിയിരിക്കുന്ന പേര്.

Also Read: ഗ്ലോബൽ ഫോർച്യൂണ്‍ പട്ടിക ; സ്ഥാനം ഇടിഞ്ഞ് റിലയൻസ്

ഇത്രയും നാൾ ഗൂഗിൾ ഫോണുകളിൽ ക്വാൽകോമിന്‍റെ പ്രൊസസറുകളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഗൂഗിൾ സ്വന്തമായി പ്രൊസസർ നിർമിക്കും എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ ക്വാൽകോമിന്‍റെ മൂല്യം ഇടഞ്ഞിരുന്നു. ഒരു പക്ഷേ പിക്‌സൽ 5a ആയിരിക്കും ക്വാൽകോം പ്രൊസസറിൽ എത്തുന്ന അവസാന ഗൂഗിൾ ഫോൺ.

എന്നാൽ നിലവിലുള്ളതും ഇനി വരാനിരിക്കുന്നതുമായ സ്നാപ്ഡ്രാഗൺ അടിസ്ഥാനമാക്കിയുള്ള ഡിവൈസുകളിൽ ഗൂഗിളുമായി സഹകരിക്കുമെന്ന് ക്വാൽകോം വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് ഇന്‍റലിനെ ഒഴിവാക്കിക്കൊണ്ട് ആപ്പിൾ മാക്ക് കംപ്യൂട്ടറുകളിൽ സ്വന്തം പ്രൊസസറുകൾ ഉപയോഗിക്കാൻ തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.