കാലിഫോര്‍ണിയ :ഉപഭോക്താക്കള്‍ക്കായി ടാപ് ടു പേ പെയ്മെന്റ് ഒപ്ഷനുമായി ഐ ഫോണ്‍. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഐഒഎസ് ആപ്പ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കളായ ബിസിനസുകാര്‍ക്ക് ഇത് വളരെ പ്രയോജനകരമായിരിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. ഈ വര്‍ഷം തന്നെ ഇത് നടപ്പാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
പണ കൈമാറ്റം സുരക്ഷിതവും സ്വകാര്യവും എളുപ്പവുമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. കോണ്ടാക്ട് ലസ് പെയ്മെന്റ് അടക്കമുള്ള സംവിധാനങ്ങള്‍ ആപ്പിളില്‍ ഒരുക്കിയിട്ടുണ്ട്. സ്ട്രൈപ്പ് ഒപ്ഷനിലൂടെയാണ് ഇത്തരത്തില്‍ കമ്പനി പെയ്മെന്റ് അവതരിപ്പിക്കുന്നതെന്ന് ആപ്പിൾ പേ വൈസ് പ്രസിഡന്റ് ജെന്നിഫർ ബെയ്ലി പറഞ്ഞു.