കേരളം

kerala

Yatra 2 First Look Poster മമ്മൂട്ടി വൈഎസ്‌ആര്‍ ആയപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ; യാത്ര 2 ഫസ്‌റ്റ് ലുക്ക് പുറത്ത്

By ETV Bharat Kerala Team

Published : Oct 9, 2023, 1:09 PM IST

Mammootty Jiiva starring Yatra 2 : യാത്ര 2 ഫസ്‌റ്റ് ലുക്കിനൊപ്പം സിനിമയുടെ റിലീസ് തീയതിയും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. യാത്ര പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് യാത്ര 2 തിയേറ്ററുകളില്‍ എത്തുക.

Yatra 2 First Look Poster  Yatra 2  Yatra  Mammootty and Jiiva  Mammootty  Jiiva  Mammootty Jiiva starring Yatra 2  ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ  യാത്ര 2 ഫസ്‌റ്റ് ലുക്ക്  യാത്ര 2  മമ്മൂട്ടി  ജീവ  മമ്മൂട്ടിയുടെ പുതിയ സിനിമകള്‍  Mammootty latest movies  Mammootty Telegu movies
Yatra 2 First Look Poster

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും (Mammootty) തെന്നിന്ത്യന്‍ താരം ജീവയും (Jiiva) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് 'യാത്ര 2' (Yatra 2). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. 'യാത്ര 2' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Yatra 2 First Look Poster) റിലീസ് ചെയ്‌തു.

മമ്മൂട്ടിയും ജീവയുമാണ് ഫസ്‌റ്റ്‌ ലുക്കില്‍. മമ്മൂട്ടിയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ 'യാത്ര 2' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. ഫസ്‌റ്റ് ലുക്കിനൊപ്പം സിനിമയുടെ റിലീസ് തീയതിയും താരം പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഫെബ്രുവരി എട്ടിനാണ് 'യാത്ര 2' തിയേറ്ററുകളില്‍ എത്തുന്നത് (Yathra 2 release).

'യാത്ര' പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'യാത്ര 2' റിലീസ് ചെയ്യുന്നത്. 'യാത്ര' റിലീസായ അതേ തീയതില്‍ തന്നെയാണ് 'യാത്ര 2' റിലീസ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. അന്തരിച്ച മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ (Former Andhra Pradesh CM YS Rajashekar Reddy) ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'യാത്ര' (Biopic of YS Rajashekar Reddy). മമ്മൂട്ടിയാണ് വൈ എസ് രാജശേഖര്‍ റെഡ്ഡിയായി പകര്‍ന്നാടിയത്.

ആദ്യ ഭാഗം വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഉള്ളതാണെങ്കില്‍ രണ്ടാം ഭാഗം മകനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ (Andhra Pradesh CM Jagan Mohan Reddy) ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ്. നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി വേഷമിടുക (Biopic of Jagan Mohan Reddy). 2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തെ രൂപപ്പെടുത്തിയ ചില നിർണായക നിമിഷങ്ങളിലേക്കാണ് ചിത്രം കടന്നു ചെല്ലുന്നതെന്നാണ് സൂചന.

നേരത്തെ 'യാത്ര 2' മോഷന്‍ പോസ്‌റ്റര്‍ പുറത്തു വിട്ടിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംവിധായകൻ മഹി വി രാഘവാണ് മോഷന്‍ പോസ്‌റ്റര്‍ (Yathra 2 motion poster) റിലീസ് ചെയ്‌തത്. 'ഞാൻ ആരാണെന്ന് ഈ ലോകത്തിന് ഇതുവരെ അറിയില്ലായിരിക്കാം, പക്ഷേ ഒന്നോർക്കുക.. ഞാൻ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ്.' -എന്ന ശക്തമായ വാചകത്തോടു കൂടിയുള്ളതാണ് 'യാത്ര 2' മോഷന്‍ പോസ്‌റ്റര്‍.

മഹി വി രാഘവ് ആണ് സിനിമയുടെ സംവിധാനം (Yathra 2 directed by Mahi V Raghav). വി സെല്ലുലോയിഡ്‌, ത്രീ ഓട്ടം ലീവ്‌സ്‌ എന്നിവരുമായി സഹകരിച്ചാണ് നിര്‍മാതാക്കള്‍ ആവേശകരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. ശിവ മേകയാണ് നിര്‍മാണം.

സന്തോഷ് നാരായണനാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കുക. 'ദസറ'യ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയതും സന്തോഷ് നാരായണന്‍ ആയിരുന്നു. ആര്‍ മധീ ഛായാഗ്രഹണവും ശ്രാവണ്‍ കതികാനേനി എഡിറ്റിംഗും നിര്‍വഹിക്കും. ശെല്‍വ കുമാര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഉടന്‍ തന്നെ നിര്‍മാതാക്കള്‍ പുറത്തുവിടും.

Also Read:യാത്ര 2 വൈ എസ് ജഗമോഹന്‍ റെഡ്ഡിയുടെ ബയോപിക്കോ? ആകാംക്ഷയുണര്‍ത്തി മോഷൻ പോസ്‌റ്റർ പുറത്ത്

ABOUT THE AUTHOR

...view details