കേരളം

kerala

ഉദ്ധവ് സ‍ർക്കാ‍ർ പിരിച്ചുവിട്ടേക്കും: നിര്‍ണായക മന്ത്രിസഭ യോഗം തുടങ്ങി

By

Published : Jun 22, 2022, 1:47 PM IST

ഉദ്ധവ് താക്കറെ കൊവിഡ് ബാധിതനായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം

Shivsenal Sanjay Raut hints at the dissolution of Maharashtra Legislative Assembly  political crisis in Maharashtra  Udhav Thackare government  mahavikas akhadi government  മഹാരാഷ്ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി  ഏക്‌നാഥ് ഷിന്‍ഡെ ഉയര്‍ത്തുന്ന വിമത നീക്കം  ഉദ്ദവ് താക്കറെ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി
ഉദ്ദവ് സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിടുമെന്നുള്ള സൂചന നല്‍കി ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത്

മുംബൈ:ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ ഉയര്‍ത്തിയ രാഷ്‌ട്രീയ പ്രതിസന്ധികാരണം മഹാരാഷ്‌ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിടുമെന്നുള്ള സൂചന നല്‍കി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വിധാൻസഭ പിരിച്ചുവിടലിലേക്ക് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ യാത്ര’ – എന്നാണ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉച്ചയ്‌ക്ക് ആരംഭിച്ച മന്ത്രിസഭായോഗത്തിലുണ്ടാവും.

ഉദ്ധവ് താക്കറെ കൊവിഡ് ബാധിതനായതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ 37 എംഎഎല്‍എമാരുണ്ടെങ്കില്‍ കൂറുമാറ്റ നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാന്‍ അവര്‍ക്ക് സാധിക്കും. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് 34 എംഎല്‍എമാരോടൊപ്പമുള്ള ഏക്‌നാഥ് ഷിന്‍ഡെയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ 32 എംഎല്‍എമാര്‍ ശിവസേനയില്‍ നിന്നുള്ളവരാണ്. 55 എംഎല്‍എമാരാണ് ശിവസേനയ്‌ക്ക് ആകെ മഹരാഷ്ട്ര നിയമസഭയില്‍ ഉള്ളത്.

40 എംഎല്‍എമാര്‍ തങ്ങളോടൊപ്പം ഉണ്ടെന്നാണ് ഷിന്‍ഡെയോടൊപ്പമുള്ളവര്‍ അവര്‍ പറയുന്നച്. സൂറത്തില്‍ നിന്നെടുത്ത ഫോട്ടോയില്‍ ഇല്ലാത്ത ഈ എട്ട് എംഎല്‍എമാര്‍ ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്‍സിപിയും കോണ്‍ഗ്രസുമായുള്ള സംഖ്യം അവസാനിപ്പിച്ച് ബിജെപിയുമായുള്ള സംഖ്യം പുനഃസ്ഥാപിക്കണമെന്നാണ് ഷിന്‍ഡെ പക്ഷത്തിന്‍റെ ആവശ്യം. സൂറത്തില്‍ നിന്ന് ഷിന്‍ഡെയും സംഘംവും അസമിലെ ഗുവാഹത്തിയിലേക്ക് മാറി.

ABOUT THE AUTHOR

...view details