കേരളം

kerala

Shashi Tharoor Against Vivek Agnihotri വിവേക് അഗ്നിഹോത്രിയുടെ വിവാദ പരാമര്‍ശം; 'വിഷയത്തില്‍ നിയമോപദേശം തേടി, ഇത് തരംതാണ പ്രചരണ തന്ത്രം': ശശി തരൂര്‍

By ETV Bharat Kerala Team

Published : Sep 27, 2023, 1:04 PM IST

Vivek Agnihotri Allegation: അരവിന്ദ് കെജ്‌രിവാള്‍, ശശി തരൂര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായി വിവേക് അഗ്‌നിഹോത്രി. വിദേശ വാക്‌സിനുകളുടെ പ്രചരണത്തിനായി ഇരുവരും പണം പറ്റിയെന്ന് ആരോപണം. വിഷയത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. പരാമര്‍ശം നടത്തിയത് വാക്‌സിന്‍ വാറി'ന്‍റെ ഇന്ത്യയിലെ റിലീസിന് മുമ്പ്.

Allegation of took money to promote foreign vaccine Seek legal advice against Vivek Agnihothri says Sashi Tharoor  Sashi Tharoor About Vivek Agnihothri Allegation  Vivek Agnihothri  Sashi Tharoor  വിവേക് അഗ്നിഹോത്രി  വിവേക് അഗ്നിഹോത്രിയുടെ വിവാദ പരാമര്‍ശം  വിഷയത്തില്‍ നിയമോപദേശം തേടി  ഇത് തരംതാണ പ്രചരണ തന്ത്രം  ശശി തരൂര്‍  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍  വാക്‌സിന്‍ വാര്‍
Shashi Tharoor About Vivek Agnihothri Allegation

ന്യൂഡല്‍ഹി:ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ (Film Director Vivek Agnihotri) അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ നിയമോപദേശം തേടിയതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ (Shashi Tharoor MP). സിനിമയുടെ പ്രചാരണത്തിനായി വിവേക് അഗ്നിഹോത്രി തരംതാണ കളി കളിക്കുകയാണെന്നും ശശി തരൂര്‍ ആരോപിച്ചു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് വിദേശ വാക്‌സിനുകളുടെ പ്രചരണത്തിനായി ശശി തരൂരും കെജ്‌രിവാളും പണം പറ്റിയെന്ന് വിവേക് അഗ്നിഹോത്രി ആരോപിച്ചത്.

വിവേക് അഗ്നിഹോത്രിയുടെ ചലച്ചിത്രം 'വാക്‌സിന്‍ വാറി'ന്‍റെ ഇന്ത്യയിലെ റിലീസിന് തൊട്ടു മുമ്പായിരുന്നു വിവാദ പരാമര്‍ശം. വിവേക് അഗ്നിഹോത്രിയുടെ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനായി നിയമ വിദഗ്‌ധരുടെ ഉപദേശം തേടിയതായി ശശി തരൂര്‍ എം.പി പറഞ്ഞു (Shashi Tharoor MP Response in Agnihotri Allegation). "വില കുറഞ്ഞ പ്രചാരണ തന്ത്രമാണിത്. നുണ പലതവണ ആവര്‍ത്തിച്ചാല്‍ ചിലപ്പോഴെങ്കിലും ആളുകള്‍ തെറ്റിദ്ധരിച്ചു പോകാനിടയുണ്ട്. അതിനാല്‍ നിയമോപദേശം തേടുകയാണെന്നും" ശശി തരൂര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവേക്‌ അഗ്നിഹോത്രിയുടെ അഭിമുഖത്തിന്‍റെ വീഡിയോയാണ് (Vivek Agnihotri Interview) വിവാദങ്ങള്‍ക്ക് കാരണമായത്. 'താരങ്ങള്‍ ഏതെങ്കിലും ഉത്‌പന്നങ്ങളുടെ പ്രചാരണത്തിനായി പണം പറ്റുന്നതില്‍ തനിക്ക് വിയോജിപ്പില്ലെന്നും എന്നാല്‍ ഭരണഘടന പദവികള്‍ വഹിക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും വിവേക് അഗ്നിഹോത്രി വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ശശി തരൂരിനെയും വീഡിയോയില്‍ വിവേക് അഗ്നിഹോത്രി പേരെടുത്ത് വിമര്‍ശിക്കുന്നുണ്ട്. "അമിതാഭ് ബച്ചന്‍, ഷാരൂഖ്‌ ഖാന്‍, ആമിര്‍ ഖാന്‍, വിരാട് കോലി എന്നിവരൊക്കെ അവര്‍ ഒരിക്കലും ഉപയോഗിക്കാത്ത ഉത്‌പന്നങ്ങള്‍ക്ക് പ്രചാരം നല്‍കി പണം കൈപ്പറ്റാറുണ്ട്. അത് കച്ചവടമാണ്. എന്നാല്‍ ഭരണഘടന പദവികളിലിരിക്കുന്നവര്‍ രാജ്യ താത്‌പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതിന് പണം പറ്റുന്നത് ഗൗരവതരമായി കാണണമെന്നും" വീഡിയോയില്‍ വിവേക് അഗ്നിഹോത്രി പറയുന്നു.

താന്‍ ആരോപണം ഉന്നയിക്കുകയല്ലെന്നും സത്യം പറയുക മാത്രമാണെന്നും വിവേക് അഗ്നിഹോത്രി വിശദീകരിക്കുന്നു. എല്ലാ കാര്യങ്ങളും സിനിമയില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ചിലതൊക്കെ ബ്ലര്‍ ചെയ്‌താണ് കാണിക്കുന്നത്. വിദേശത്ത് റിലീസ് ചെയ്‌തതില്‍ എല്ലാമുണ്ടെന്നും വിവേക് അഗ്നിഹോത്രി വീഡിയോയില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details