കേരളം

kerala

ആദ്യം കമ്മീഷന്‍ കിട്ടും, കൂടുതല്‍ ലഭിക്കാന്‍ വീണ്ടും പണമിടാന്‍ പ്രേരിപ്പിക്കും ; ആപ്പ് തട്ടിപ്പുകാരനില്‍ നിന്ന് പിടിച്ചെടുത്തത് 17 കോടി

By

Published : Sep 11, 2022, 11:20 AM IST

Updated : Sep 11, 2022, 11:34 AM IST

വ്യവസായിയായ നിസാർ അഹമ്മദ് ഖാന്‍റെ ഗാർഡൻ റീച്ചിലെ വസതിയിൽ നിന്നാണ് അഞ്ച് ട്രങ്കുകളിലായി സൂക്ഷിച്ചിരുന്ന 17 കോടി കണ്ടെത്തിയത്. ഇ-നഗറ്റ്‌സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് അമീര്‍ ഖാന്‍ എന്നയാള്‍ക്കെതിരെയടക്കം കേസുണ്ട്

seventeen crore seized ED from business man  മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷൻ തട്ടിപ്പ്  വ്യവസാസിയിൽ നിന്ന് 17 കോടി കണ്ടെത്തി  ഇ നഗറ്റ്‌സ് തട്ടിപ്പ്  കൊൽക്കത്തയിൽ 17 കോടി പിടിച്ചെടുത്തു  ആമിർ ഖാൻ ആപ്ലിക്കേഷൻ തട്ടിപ്പ്  Aamir Khan Application Scam  17 crore seized in Kolkata  E Nuggets Scam  ദേശീയ വാർത്തകൾ  national news
മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷൻ തട്ടിപ്പ്: വ്യവസാസിയിൽ നിന്ന് ഇഡി പിടിച്ചെടുത്തത് ഏഴ് കോടി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വ്യവസായിയുടെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ 17 കോടി രൂപ പിടിച്ചെടുത്തു. നിസാർ അഹമ്മദ് ഖാന്‍റെ ഗാർഡൻ റീച്ചിലെ വസതിയിൽ നിന്നാണ് അഞ്ച് ട്രങ്കുകളിലായി സൂക്ഷിച്ചിരുന്ന തുക കണ്ടെത്തിയത്. മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തോടനുബന്ധിച്ച് ശനിയാഴ്‌ച രാവിലെ ഇഡി ഉദ്യോഗസ്ഥർ കൊൽക്കത്തയിലെ ആറ് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.

അന്വേഷണത്തിന്‍റെ തുടക്കത്തില്‍ തന്നെ ഈ സ്ഥലങ്ങളിൽ നിന്ന് ഉദ്യേഗസ്ഥർ പണം കണ്ടെത്തി തുടങ്ങിയിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ 17 കോടി രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തട്ടിപ്പിനായി ഡമ്മി അക്കൗണ്ടുകൾ ഉപയോഗിച്ചത് ശ്രദ്ധയിൽപ്പെട്ടതായി ഇഡി അറിയിച്ചു.

പണം സമ്പാദിക്കാൻ കഴിയുമെന്ന വാഗ്‌ദാനം നല്‍കി ഇ-നഗറ്റ്‌സ് എന്ന മൊബൈൽ ആപ്ലിക്കേഷൻ അമീര്‍ ഖാൻ എന്നയാളുടെ പേരില്‍ പുറത്തിറക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ കമ്മീഷൻ എന്ന പേരിൽ ഒരു തുക ഉപഭോക്താക്കൾക്ക് ലഭിക്കും. പിന്നീട് കൂടുതൽ ശതമാനം കമ്മീഷന്‍ ലഭിക്കാനായി ഉപഭോക്താക്കൾ വലിയ തുക ഇതിലേക്കായി നിക്ഷേപിക്കും. ഇത്തരത്തില്‍ നല്ലൊരു തുക സമാഹരിച്ച ശേഷം ആപ്ലിക്കേഷനിൽ നിന്നുള്ള കമ്മീഷൻ നൽകുന്നത് ഏജൻസി പെട്ടെന്ന് നിർത്തലാക്കി.

അതിനുശേഷം, പ്രൊഫൈൽ വിവരങ്ങൾ ഉൾപ്പടെയുള്ള എല്ലാ ഡാറ്റയും ആപ്പ് സെർവറുകളിൽ നിന്ന് മായ്‌ച്ചുകളയുകയായിരുന്നു. വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഉപഭോക്താക്കൾ അപ്പോഴാണ് തിരിച്ചറിഞ്ഞത്. വിഷയത്തിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഫെഡറൽ ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരി 15ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണമാരംഭിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് അമീര്‍ ഖാന്‍ എന്നയാള്‍ക്കെതിരെയടക്കം കേസെടുത്തത്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് റെയ്‌ഡുകൾ നടത്തിയത്.

Last Updated : Sep 11, 2022, 11:34 AM IST

ABOUT THE AUTHOR

...view details