കേരളം

kerala

രശ്‌മിക മന്ദാനയുടെ ഡീപ്പ് ഫെയ്‌ക്ക് വീഡിയോ : നാലുപേരെ ചോദ്യം ചെയ്‌ത് അന്വേഷണസംഘം

By ETV Bharat Kerala Team

Published : Dec 21, 2023, 12:06 PM IST

Updated : Dec 21, 2023, 1:00 PM IST

Actress Rashmika Mandanna deepfake video : ഒക്ടോബറിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ രശ്‌മികയുടെ ഡീപ്പ് ഫെയ്‌ക്ക് വീഡിയോ പോസ്റ്റ് ചെയ്‌തത്

Etv BharatDelhi police cyber unit filed case in november on rashmika mandanna's deepfake Video ,
Etv BharatDelhi police cyber unit filed case in november on rashmika mandanna's deepfake Video

ന്യൂഡല്‍ഹി :ചലച്ചിത്രതാരം രശ്‌മിക മന്ദാനയുടെ ഡീപ്പ് ഫെയ്‌ക്ക് വീഡിയോ പ്രചരിപ്പിച്ച കേസില്‍ നാല് പേരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്‌തു. ഒക്ടോബറിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ രശ്‌മികയുടെ ഡീപ്പ് ഫെയ്‌ക്ക് വീഡിയോ പോസ്റ്റ് ചെയ്തത് (Actress Rashmika Mandanna deepfake video). വീഡിയോ നിര്‍മ്മിച്ചത് ആരെന്ന് ഇനിയും വ്യക്തമായിട്ടില്ല (Deep fake video case) നവംബര്‍ പത്തിനാണ് ഡല്‍ഹി പൊലീസിലെ സൈബര്‍ യൂണിറ്റ് അജ്ഞാത വ്യക്തികള്‍ക്കെതിരെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

വീഡിയോ പോസ്റ്റ് ചെയ്തത് ഇവരാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. മെറ്റയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വ്യാജ ഐഡിയില്‍ നിന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

ഒരു സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്തെടുത്ത് അപ്‌ലോഡ് ചെയ്ത ബിഹാറില്‍ നിന്നുള്ള യുവാവിനെ സൈബര്‍ യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. സാമൂഹ്യമാധ്യമ അക്കൗണ്ടിനെക്കുറിച്ച് സേവനദാതാക്കളോട് വിവരങ്ങള്‍ തേടിയിട്ടുമുണ്ട് (Bihar man questioned in deep fake video Case)

Also Read:രശ്‌മിക മന്ദാന, 26 ന്‍റെ നിറവില്‍

നടിമാരുടെ ഡീപ്പ് ഫെയ്‌ക്ക് വീഡിയോകള്‍ : രശ്‌മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ഡീപ് ഫെയ്‌ക്ക് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു സ്‌ത്രീയുടെ വീഡിയോയില്‍ ആലിയയുടെ മുഖം മോര്‍ഫ് ചെയ്‌ത് ചേര്‍ത്തുളള വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അതേസമയം ഡീപ് ഫെയ്‌ക്ക് വീഡിയോ വ്യാപകമായി പ്രചരിക്കുന്നതില്‍ ആലിയ ഭട്ടിന്‍റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല (Alia Bhatt Deepfake Morphed Video Goes Viral.

ഡീപ്‌ ഫെയ്‌ക്ക് ടെക്‌നോളജിയുടെ ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് ബോളിവുഡ് താരം. നടിയുടെ മുഖം മറ്റൊരു സ്‌ത്രീയുടെ മുഖത്തേക്ക് ഡിജിറ്റലായി മോര്‍ഫ് ചെയ്‌ത് വച്ചിരിക്കുകയാണ്. ക്യാമറയ്‌ക്ക് മുന്നില്‍ യഥാര്‍ഥ സ്‌ത്രീ പലതരം അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നതായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍ ഫ്ളോറല്‍-ബ്ലൂ ക്ലാഡ് വസ്‌ത്രം ധരിച്ചുളള മോര്‍ഫ് ചെയ്‌ത ആലിയയെയാണ് കാണിക്കുന്നത്. വീഡിയോയില്‍ ഇവര്‍ അനുചിതമായ ആംഗ്യങ്ങള്‍ കാണിക്കുന്നു. അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ദുരുപയോഗത്തെ കുറിച്ചും അത്തരം ഉളളടക്കത്തെ കുറിച്ചും ആശങ്കയുണ്ടാക്കുന്ന വീഡിയോയിലെ സ്‌ത്രീ നടിയല്ലെന്ന് വിദഗ്‌ധരായ നെറ്റിസണ്‍സ് സോഷ്യല്‍ മീഡിയയില്‍ കമന്‍റ്‌ ചെയ്‌തിട്ടുണ്ട്.

നടി രശ്‌മിക മന്ദാനയുടേതായി പ്രചരിച്ച വീഡിയോയ്‌ക്ക് പിന്നാലെയാണ് അടുത്തിടെ ഡീപ്‌ ഫെയ്‌ക്ക് വീഡിയോകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. രശ്‌മിക ലിഫ്‌റ്റില്‍ കയറുന്ന തരത്തിലുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇതിനെതിരെ സിനിമ താരങ്ങളും നെറ്റിസണ്‍സും രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ നടന്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുളളവര്‍ ഇത് ചെയ്‌തവര്‍ക്കെതിരെ ശക്‌തമായ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.മാധ്യമ പ്രവർത്തകനായ അഭിഷേക് കുമാറാണ് വീഡിയോയ്‌ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്‍റർനെറ്റിൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങളും മോർഫ് ചെയ്‌ത ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ പുതിയ നിയമ-നിയന്ത്രണ ചട്ടക്കൂടുകൾ സൃഷ്‌ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Last Updated :Dec 21, 2023, 1:00 PM IST

ABOUT THE AUTHOR

...view details