കേരളം

kerala

R Ashwin About Cricket World Cup 2023: 'ജീവിതം ആശ്ചര്യങ്ങള്‍ നിറഞ്ഞതാണ്'; നീലക്കുപ്പായത്തോട് വിടപറയാനൊരുങ്ങുന്നുവെന്ന് വെളിപ്പെടുത്തി അശ്വിന്‍

By ETV Bharat Kerala Team

Published : Sep 30, 2023, 10:01 PM IST

Veteran Indian Spinner Ravichandran Ashwin About His Retirement: സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റ് പുറത്തായതോടെയാണ് അശ്വിന് 15 അംഗ സ്‌ക്വാഡിലേക്കുള്ള വഴിതുറക്കുന്നത്

R Ashwin About Retirement  Indian Spinners  Ravichandran Ashwin About His Retirement  ICC Mens Cricket World Cup 2023  Cricket World Cup 2023  Who will Win Cricket World Cup 2023  നീലക്കുപ്പായത്തോട് വിടപറയാനൊരുങ്ങുന്നു  വെളിപ്പെടുത്തി ആര്‍ അശ്വിന്‍  ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്  ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടം
R Ashwin About Retirement Cricket World Cup 2023

ഗുവാഹത്തി: നീലക്കുപ്പായം അഴിക്കാനൊരുങ്ങുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സ്‌പിന്നര്‍ (Indian Spinner) രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin). ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ലോകകപ്പ് (ICC Mens Cricket World Cup 2023) തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് ആര്‍ അശ്വിന്‍ മനസുതുറന്നത്. അതേസമയം ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ (Axar Patel) പരിക്കേറ്റ് പുറത്തായതോടെയാണ് അശ്വിന് 15 അംഗ സ്‌ക്വാഡിലേക്കുള്ള വഴിതുറന്നുകിട്ടുന്നത്.

പ്രതികരണം ഇങ്ങനെ: നല്ല സ്ഥലത്ത് ആയിരിക്കുക എന്നതും ഈ ടൂർണമെന്‍റ് ആസ്വദിക്കുക എന്നതും എന്നെ നല്ല നിലയില്‍ സഹായിക്കും. ഇത് ഇന്ത്യയ്‌ക്കുള്ള എന്‍റെ അവസാന ലോകകപ്പായിരിക്കാം. അതിനാൽ ടൂർണമെന്‍റ് ആസ്വദിക്കുക എന്നതാണ് വളരെ പ്രധാനമെന്ന് അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തിന് മുമ്പ് പ്രതികരിച്ചു.

നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് തമാശയായി തോന്നാം. എന്നാല്‍ ജീവിതം ആശ്ചര്യങ്ങള്‍ നിറഞ്ഞതാണ്. സത്യസന്ധമായി പറയാമല്ലോ, ഞാന്‍ ഇവിടെ (ലോകകപ്പിന്) ഉണ്ടാകുമെന്ന് ചിന്തിച്ചിരുന്നില്ല എന്ന് അശ്വിന്‍ പറഞ്ഞു. സാഹചര്യങ്ങള്‍ എന്നെ ഇവിടെ എത്തിച്ചുവെന്നും ടീം മാനേജ്‌മെന്‍റ് എന്നില്‍ വിശ്വാസം അര്‍പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read: Cricket World Cup 2023 Imran Khan Birthday : ഒക്‌ടോബർ 5, ലോകകപ്പ് ആദ്യ മത്സരം, ചരിത്ര ക്രിക്കറ്റ് നായകൻ ഇമ്രാൻ ഖാന് ജന്മദിനം, കളിക്കളം കാണുമോ തടവറയിലെ ഇമ്രാൻ?

എന്തുകൊണ്ട് അശ്വിന്‍:അടുത്തിടെ നടന്ന ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് അക്‌സര്‍ പട്ടേലിന്‍റെ ഇടത് തുടയ്‌ക്ക്‌ പരിക്കേല്‍ക്കുന്നത്. ഇതോടെ അക്‌സറിന് ഏഷ്യ കപ്പ് ഫൈനലും നഷ്‌ടമായിരുന്നു. ഇതോടെ കഴിഞ്ഞദിവസം അവസാനിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ (Ind Vs Australia ODI Series) മികച്ച രീതിയില്‍ പന്തെറിഞ്ഞ അശ്വിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള വഴി തുറക്കുകയായിരുന്നു. മാത്രമല്ല പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി അശ്വിന്‍ ഏകദിന ക്രിക്കറ്റിലെ തന്‍റെ മിന്നും ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു (R Ashwin To WorldCup Squad).

അക്‌സറിന്‍റെ വിടവിലേക്ക് പകരക്കാരനെ തിരഞ്ഞ സെലക്‌ടര്‍മാര്‍ക്ക് മുന്നില്‍ അനുഭവസമ്പത്താണ് അശ്വിന് മുതല്‍ക്കൂട്ടായത്. മാത്രമല്ല ലോകകപ്പിനുള്ള ടീമില്‍ നഷ്‌ടപ്പെട്ട ഓഫ്‌ സ്‌പിന്നര്‍ ഓപ്‌ഷന്‍ അശ്വിനിലൂടെ മികച്ച രീതിയില്‍ മറികടക്കാനാവുമെന്നും ഉറപ്പാണ്. അതായത് 46 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ പിച്ചുകള്‍ മോശമായി തുടങ്ങിയാലും അശ്വിന്‍ തന്‍റെ റോള്‍ മികച്ചതാക്കുമെന്നും സെലക്‌ടര്‍മാര്‍ക്ക് വിശ്വാസവുമുണ്ട്. എല്ലാത്തിലുമുപരി നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങാനുള്ള സ്‌റ്റാര്‍ ഫാക്‌ടറും അശ്വിന്‍റെ ബോണസാണ്.

2011 ലും 2015 ലും ഇന്ത്യയ്‌ക്കായി ലോകകപ്പ് കളിച്ച 37 കാരനായ താരത്തിന്, ലോകോത്തര വേദികളിലുള്ള പരിചയസമ്പത്തിനെ കുറിച്ച് ആര്‍ക്കും തന്നെ തര്‍ക്കവുമില്ല. കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പോലുള്ള ഡൗണ്‍ അണ്ടര്‍ ടൂർണമെന്‍റില്‍ അശ്വിന്‍ എട്ട് മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുമുണ്ട്.

ABOUT THE AUTHOR

...view details