കേരളം

kerala

Prisoners shooted in Samastipur ബിഹാറില്‍ മദ്യക്കടത്ത് കേസ് പ്രതികള്‍ക്ക് വെടിയേറ്റു; ആക്രമിച്ചത് കോടതി വളപ്പിലെത്തിയ ആയുധ ധാരികള്‍

By ETV Bharat Kerala Team

Published : Aug 26, 2023, 5:55 PM IST

Firing in Samastipur court premises: കോടതി വളപ്പില്‍ പ്രതികള്‍ക്ക് നേരെ അജ്ഞാതരുടെ വെടിവയ്‌പ്പ്. പ്രഭാത് ചൗധരി നീം ചക്ര, പ്രഭാത് കുമാർ എന്നിവര്‍ക്കാണ് വെടിയേറ്റത്. സംഭവം പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍.

വെടിയേറ്റ് മദ്യക്കടത്ത് കേസ് പ്രതികള്‍ക്ക് പരിക്ക്  Prisoners shooted in Samastipur  മദ്യക്കടത്ത് കേസ് പ്രതികള്‍ക്ക് വെടിയേറ്റു  ആയുധ ധാരികള്‍  Prisoners shooted in Samastipur court premises  പ്രഭാത് ചൗധരി നീം ചക്ര  സമസ്‌തിപൂര്‍ കോടതി  വെടിയേറ്റ് മദ്യക്കടത്ത് കേസ് പ്രതികള്‍ക്ക് പരിക്ക്  പട്‌ന വാര്‍ത്തകള്‍  പട്‌ന പുതിയ വാര്‍ത്തകള്‍  news updates  latest news today
Prisoners shooted in Samastipur

പട്‌ന:ബിഹാറിലെ സമസ്‌തിപൂര്‍ കോടതി (Samastipur court ) വളപ്പില്‍ അജ്ഞാതരുടെ വെടിയേറ്റ് മദ്യക്കടത്ത് കേസ് പ്രതികള്‍ക്ക് പരിക്ക് (Prisoners shooted in Samastipur). ദുധ്‌പുര സ്വദേശികളായ പ്രഭാത് ചൗധരി നീം ചക്ര, പ്രഭാത് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് (ഓഗസ്റ്റ് 26) രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ആയുധ ധാരികളായ രണ്ട് പേര്‍ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ജനങ്ങള്‍ ആശങ്കയിലായി. സംഭവത്തിന് പിന്നാലെ ആയുധധാരികളായ ഇരുവരും ഇവിടെ നിന്നും രക്ഷപ്പെട്ടു.

ആക്രമണത്തില്‍ പരിക്കേറ്റ പ്രതികളെ ബിഹാറിലെ സദര്‍ ആശുപത്രിയിലെത്തിച്ചു (Sadar Hospital Bihar) . സംഭവത്തിന് പിന്നാലെ സദര്‍ ഡിഎസ്‌പി സഞ്ജയ് കുമാർ പാണ്ഡെ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡിഎസ്‌പി സഞ്ജയ്‌ കുമാര്‍ പാണ്ഡെ പറഞ്ഞു.

ജയ്‌പൂരിലും സമാന സംഭവം (Same incident reported from Jaipur): രാജസ്ഥാനില്‍ ഏതാനും ദിവസം മുമ്പാണ് സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. കൊലക്കേസ് പ്രതികള്‍ക്ക് നേരെയാണ് അജ്ഞാത സംഘം വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്‌തു. ഭരത്‌പൂര്‍ സ്വദേശിയായ ജഗീനാണ് കൊല്ലപ്പെട്ടത്. വിജയ്‌പാല്‍ എന്നയാള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ സെപ്‌റ്റംബറിലാണ് ഇരുവരും കൊലക്കേസില്‍ അറസ്റ്റിലായത്.

പൊലീസ് വാഹനത്തില്‍ പ്രതികളെ ഭരത്‌പൂര്‍ കോടതിയില്‍ (Bharatpur Court) ഹാജരാക്കാന്‍ എത്തിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റത്. കാറിലും ബൈക്കുകളിലുമായി എത്തിയ സംഘം നടുറോഡില്‍ പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തുകയും വാഹനത്തിലേക്ക് അതിക്രമിച്ച് കയറുകയുമായിരുന്നു. വാഹനത്തില്‍ കയറി സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളക്‌ പൊടി വിതറുകയും പ്രതികള്‍ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു.

12 പേരടങ്ങുന്ന സംഘമാണ് പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തിയത്. ഹെഡ് കോണ്‍സ്റ്റബിളിന്‍റെ (Head Constable of Police) നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പൊലീസ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ വെടിയേറ്റ പ്രതികളെ ഭരത്‌പൂരിലെ ആര്‍ബിഎം സര്‍ക്കാര്‍ ആശുപത്രിയില്‍ (RBM Govt Hospital in Rajasthan) എത്തിച്ചു.

പൊലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details