കേരളം

kerala

'ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും, മോദി വിദേശത്ത് അഭയം തേടും' ; നിരന്തര പര്യടനങ്ങള്‍ അതിനാലെന്ന് ലാലു പ്രസാദ് യാദവ്

By

Published : Jul 31, 2023, 10:41 AM IST

Updated : Jul 31, 2023, 2:49 PM IST

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മക്കെതിരായി മോദി നടത്തിയ 'ക്വിറ്റ് ഇന്ത്യ' പരിഹാസത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ലാലുവിന്‍റെ പ്രതികരണം

Lalu Prased Yadav  ലാലു പ്രസാദ്  ലാലു പ്രസാദ് യാദവ്  PM Narendra Modi  പ്രധാനമന്ത്രി നരേന്ദ്ര മോദി  രാഷ്‌ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസാദ്  national news  national politics  political news  Narendra Modi  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  Lok Sabha polls 2024  Lok Sabha election 2024  Lalu Prased Yadav speech
PM Narendra Modi will settle abroad after losing Lok Sabha polls Lalu Prased Yadav

പറ്റ്‌ന : അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ആശങ്കയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഷ്‌ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതോടെ മോദി വിദേശ രാജ്യത്ത് അഭയം തേടുമെന്നും ലാലു പ്രസാദ് പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മക്കെതിരെ 'ക്വിറ്റ് ഇന്ത്യ' എന്ന പരാമർശവുമായി മോദി രംഗത്തുവന്ന സാഹചര്യത്തിലാണ് ലാലുവിന്‍റെ പ്രതികരണം. 'ഇന്ത്യ' എന്ന പുതിയ സഖ്യം രൂപീകരിച്ച പ്രതിപക്ഷ പാർട്ടികൾ അഴിമതി, സ്വജനപക്ഷപാതം, പ്രീണന രാഷ്‌ട്രീയം എന്നിവയാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി ആരോപിച്ചിരുന്നത്.

മോദിയാണ് രാജ്യം വിടാൻ ആലോചിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം നിരന്തരം വിവിധ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുന്നത്. പിസയും മോമോസും നൂഡിൽസുമൊക്കെ ആസ്വദിച്ച് കഴിച്ച് വിശ്രമിക്കാനുള്ള സ്ഥലം ഏതെന്ന് അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ് മോദി'. നർമത്തില്‍ ചാലിച്ച് ലാലു ചൂണ്ടിക്കാട്ടി. മൂത്തമകനും ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു 75-കാരനായ അദ്ദേഹം.

അടുത്ത മാസം മുംബൈയിൽ നടക്കാനിരിക്കുന്ന 'ഇന്ത്യ'യുടെ അടുത്ത യോഗത്തിനായി താൻ കാത്തിരിക്കുകയാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം യോഗത്തില്‍ താൻ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നമ്മൾ ഐക്യം നിലനിർത്തുകയും ബിജെപിയെ പരാജയപ്പെടുത്തുകയും വേണം. നരേന്ദ്ര മോദി ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുകയാണ്, പക്ഷേ ഞങ്ങൾ ശ്രമം പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ നിലവിലെ സംഘർഷത്തിന് കേന്ദ്ര സർക്കാറാണ് ഉത്തരവാദിയെന്നും ലാലു​ പറഞ്ഞു.

ALSO READ :'പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിക്കുന്നയാള്‍ വിവാഹിതനായിരിക്കണം' ; രാഹുലിനെ കല്യാണം കഴിക്കാന്‍ ഉപദേശിച്ചതില്‍ ലാലു പ്രസാദ് യാദവ്

നേരത്തെയും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമാശരൂപേണ മറുപടി നൽകുന്ന ശീലമുള്ള നേതാവാണ് ലാലു. ബിജെപി വിരുദ്ധ പാർട്ടികളുടെ കൂട്ടായ്‌മ പറ്റ്നയില്‍ വിളിച്ചുകൂട്ടിയ യോഗത്തിനിടെ, രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഉപദേശിച്ചത് എന്തിനാണെന്ന് ഡൽഹി വിമാനത്താവളത്തിൽ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോൾ ഇദ്ദേഹം നൽകിയ മറുപടി വളരെ രസകരമായിരുന്നു. 'ആര് പ്രധാനമന്ത്രിയായാലും ഭാര്യയില്ലാതെ ജീവിക്കരുത്. ഭാര്യയില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുന്നത് തെറ്റാണ്. അത് അവസാനിപ്പിക്കണം'. പ്രധാനമന്ത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ നയം ഇങ്ങനെയായിരുന്നു.

ALSO READ :Opposition Meeting | ലക്ഷ്യം ജനാധിപത്യത്തിന്‍റെ സംരക്ഷണം, യോഗത്തിന്‍റെ ഫലം രാജ്യത്തിന് ഗുണകരമാകും : പ്രതിപക്ഷ നേതാക്കള്‍

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാർട്ടി സഖ്യത്തിന്‍റെ നേതൃസ്ഥാനമേറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും യോഗ്യനെന്നും രാഷ്‌ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ പ്രതിപക്ഷ കൂട്ടായ്‌മയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായൊരു മറുപടി നല്‍കിയിരുന്നില്ല. ബിജെപി വിരുദ്ധ കൂട്ടായ്‌മയുടെ മുന്നേറ്റത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിറളി കൊണ്ടിരിക്കുകയാണെന്നും ലാലു കൂട്ടിച്ചേർത്തു.

Last Updated :Jul 31, 2023, 2:49 PM IST

ABOUT THE AUTHOR

...view details