കേരളം

kerala

PM Modi's Speech At Special Parliament Session : പഴയ പാർലമെന്‍റ് മന്ദിരത്തോട് യാത്ര പറയുന്നത് ഏറെ വൈകാരികതയോടെയെന്ന് പ്രധാനമന്ത്രി

By ETV Bharat Kerala Team

Published : Sep 18, 2023, 2:15 PM IST

Parliament's special session: പാർലമെന്‍റ് മന്ദിരം നിർമിക്കാനുള്ള തീരുമാനമെടുത്തത് വിദേശ ഭരണാധികാരികളാണെങ്കിലും അതിന് വേണ്ടി വിയർപ്പൊഴുക്കിയത് ഇന്ത്യയിലെ ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

PM Modi Speech At special parliament Session  special session at old parliament  special session at new parliament  PM Modi Speech At old parliament  പഴയ പാർലമെന്‍റ് മന്ദിരത്തിലെ പ്രത്യേക സമ്മേളനം  പാർലമെന്‍റ് പ്രത്യേക സമ്മേളനം  പഴയ പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ മോദി  പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പ്രത്യേക സമ്മേളനം  PM Modi Speech lok sabha  പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ
PM Modi Speech At Special Parliament Session

ന്യൂഡൽഹി : ഏറെ വൈകാരികതയോടെയാണ് പഴയ പാർലമെന്‍റ് മന്ദിരത്തോട് യാത്ര പറഞ്ഞ് പുതിയതിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi's Speech At special parliament Session). അഞ്ച് ദിവസം നീളുന്ന പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ തുടക്കത്തില്‍ (Parliament special session) ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ പാർലമെന്‍റിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും.

ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തത് വിദേശ ഭരണാധികാരികളാണെന്നത് ശരിയാണ്. എങ്കിലും ഇത് അങ്ങനെ മറക്കാൻ കഴിയില്ല. കാരണം, ഇതിന്‍റെ നിർമാണത്തിൽ എന്‍റെ രാജ്യത്തെ ജനങ്ങളുടെ അധ്വാനമുണ്ട്' - മോദി പറഞ്ഞു.

'പഴയ പാർലമെന്‍റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും' (PM Modi Speech lok sabha) : ഈ പാർലമെന്‍റ് മന്ദിരത്തിൽ പ്രതിധ്വനിച്ച പണ്ഡിറ്റ് നെഹ്റുവിന്‍റെ 'ഈ അർധരാത്രിയിൽ...' എന്ന് തുടങ്ങുന്ന പ്രസംഗം നമ്മെ എക്കാലവും പ്രചോദിപ്പിക്കും. ജവഹർലാൽ നെഹ്‌റു മുതൽ ലാൽ ബഹദൂർ ശാസ്‌ത്രി, അടൽ ബിഹാരി വാജ്‌പേയ് എന്നിങ്ങനെ ഇന്ത്യയെ കുറിച്ചുള്ള കാഴ്‌ചപ്പാട് അവതരിപ്പിക്കുന്ന നിരവധി നേതാക്കളെ ഈ പാർലമെന്‍റ് കണ്ടിട്ടുണ്ടെന്നും മോദി ലോക്‌സഭയിൽ പറഞ്ഞു.

'7,500-ലധികം അംഗങ്ങൾ ഇരുസഭകളിലും ഇതുവരെ ഉണ്ടായിട്ടുണ്ട്. ഇതിൽ ഏകദേശം 600 വനിത എംപിമാർ ഇരുസഭകളുടെയും അന്തസ്സ് ഉയർത്തിയിട്ടുമുണ്ട്. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജിഎസ്‌ടി,വൺ റാങ്ക് വൺ പെൻഷൻ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10% സംവരണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഈ പാർലമെന്‍റ് സാക്ഷ്യം വഹിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ കാലത്തെ വോട്ടിന് കോഴ ഇടപാടിനടക്കം ഈ പാര്‍ലമെന്‍റ് വേദിയായി. വെറും നാല് എംപിമാരുള്ള പാർട്ടി അധികാരത്തിൽ ഇരുന്നതിനും നൂറിലധികം എംപിമാരുള്ള പാർട്ടി പ്രതിപക്ഷത്തിരുന്നതിനും ഇതേ പാർലമെന്‍റ് തന്നെ വേദിയായി' - പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

എംപി എന്ന നിലയിൽ താന്‍ ആദ്യമായി ഈ പാർലമെന്‍റ് മന്ദിരത്തിലേക്ക് പ്രവേശിച്ചത്, ജനാധിപത്യ ക്ഷേത്രത്തോടുള്ള ആദരവെന്നോണം പടികളിൽ തൊട്ട് നമസ്‌കരിച്ചുകൊണ്ടായിരുന്നു ഏറെ വൈകാരികമായ നിമിഷമായിരുന്നു അത്. ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച, റെയിൽവേ പ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയിരുന്ന ഒരാൾക്ക് എന്നെങ്കിലും പാർലമെന്‍റിൽ പ്രവേശിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. ഇത്രമാത്രം സ്‌നേഹം ജനങ്ങളിൽ നിന്നും ഏറ്റുവാങ്ങാൻ കഴിയുമെന്നും താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു.

'75 വർഷത്തിനിടെ രാജ്യത്തെ സാധാരണക്കാരന് പാർലമെന്‍റിനോടുള്ള വിശ്വാസം വർധിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. പാർലമെന്‍റ് എന്ന മഹത്തായ സ്ഥാപനത്തിൽ അതേ വിശ്വാസം നിലനിൽക്കുന്നത് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തിയാണ്. നമുക്ക് പുതിയ കെട്ടിടത്തിലേക്ക് പോകാം. എന്നാൽ പഴയ കെട്ടിടം വരും തലമുറകൾക്കും പ്രചോദനമാകും. ഇത് ഇന്ത്യയുടെ യാത്രയുടെ സുപ്രധാന അധ്യായമാണ്' - പ്രധാനമന്ത്രി മോദി ലോക്‌സഭയിൽ പറഞ്ഞു.

Also read :PM Modi On Parliament's Special Session : 'സമയദൈർഘ്യത്താല്‍ ചെറുത്, ചരിത്ര തീരുമാനങ്ങളാല്‍ വലുത്' : സഭാസമ്മേളനത്തെക്കുറിച്ച് മോദി

അഭിമാനം ഉയർത്തി ചന്ദ്രയാന്‍ 3, ജി 20 : ചന്ദ്രയാൻ -3 ദൗത്യത്തിന്‍റെ വിജയത്തിൽ ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ അഭിമാനിക്കുന്നു. ഈ വിജയം സാങ്കേതികവിദ്യ, ശാസ്ത്രം, നമ്മുടെ ശാസ്‌ത്രജ്ഞരുടെ കഴിവ്, രാജ്യത്തെ 140 കോടി ജനങ്ങളുടെ ഇച്ഛാശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജി 20യുടെ വിജയം രാജ്യത്തെ 140 കോടി പൗരന്മാരുടെ വിജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ വിജയമാണ്, ഒരു വ്യക്തിയുടേയോ പാർട്ടിയുടേയോ വിജയമല്ല. ഇന്ത്യയുടെ അധ്യക്ഷതയിൽ ആഫ്രിക്കൻ യൂണിയൻ ജി20യിൽ സ്ഥിരാംഗമായതിൽ ഇന്ത്യ എന്നും അഭിമാനിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ABOUT THE AUTHOR

...view details