കേരളം

kerala

PM Modi On Varanasi Cricket Stadium: 'ലോകം ഇന്ത്യയുമായി ബന്ധപ്പെടുന്നത് ക്രിക്കറ്റിലൂടെ, സ്‌റ്റേഡിയം സാധാരണക്കാരന് ഗുണം ചെയ്യും'; പ്രധാനമന്ത്രി

By ETV Bharat Kerala Team

Published : Sep 23, 2023, 9:54 PM IST

Prime Minister Narendra Modi On Varanasi Cricket Stadium Foundation Stone Laying: വാരണാസിയിലെ ഗഞ്ചാരിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി

Varanasi Cricket Stadium  Narendra Modi  International Cricket Stadium  Prime Minister  PM Modi  സ്‌റ്റേഡിയം  പ്രധാനമന്ത്രി  നരേന്ദ്രമോദി  വാരാണസി  വാരണാസിയിലെ സ്‌റ്റേഡിയം  ക്രിക്കറ്റ്
PM Modi On Varanasi Cricket Stadium

വാരണാസി: ക്രിക്കറ്റിലൂടെ ലോകം ഇന്ത്യയുമായി ബന്ധപ്പെടുകയാണെന്നറിയിച്ച് പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദി (Narendra Modi). പ്രധാനമന്ത്രിയുടെ തന്നെ ലോക്‌സഭ മണ്ഡലമായ വാരണാസിയിലെ ഗഞ്ചാരിയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ (International Cricket Stadium) ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സ്‌റ്റേഡിയം സാധാരണക്കാരന് ഏറെ ഗുണം ചെയ്യുമെന്നും വാരണാസിയിലെ സ്‌റ്റേഡിയം (Varanasi Stadium) ഇവിടുത്തെ ജനങ്ങൾക്ക് ഒരു അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് ജനങ്ങള്‍ക്കായി: ഇന്ന് ഇവിടെ രാജ്യാന്തര സ്‌റ്റേഡിയത്തിനുള്ള തറക്കല്ലിട്ടിരിക്കുന്നു. ധാരാളം ക്രിക്കറ്റ് മത്സരങ്ങൾ ഇവിടെ നടക്കും. അത് വാരണാസിയിലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ക്രിക്കറ്റിലൂടെയാണ് ലോകം ഇന്ത്യയുമായി ബന്ധപ്പെടുന്നതെന്നും വരും ദിവസങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങളുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനാല്‍ നമുക്ക് പുത്തന്‍ സ്‌റ്റേഡിയങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിസിഐയുടെ സഹായത്തോടെ നിർമിക്കുന്ന ഉത്തർപ്രദേശിലെ ആദ്യ സ്‌റ്റേഡിയമാണിതെന്നും വാരണാസിയില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം എന്ന നിലയില്‍ ബിസിസിഐ ഭാരവാഹികളോട് താന്‍ നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: Sanjay Raut| 'പ്രിയങ്ക വാരാണസിയില്‍ പ്രധാന മന്ത്രിക്കെതിരെ മത്സരിച്ചാല്‍ ജയിക്കും': സഞജയ്‌ റാവത്ത്

ഇവിടെയുള്ള എല്ലാ കായിക താരങ്ങൾക്കുമായി താന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. മുൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, ജി വിശ്വനാഥ്, രവി ശാസ്‌ത്രി, മദൻ ലാൽ, ഗോപാൽ ശർമ, ശുഭാംഗി കുൽക്കർണി, നീതു ഡേവിഡ്, റോജർ ബിന്നി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ദിലീപ് വെങ്‌സർക്കാർ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐയുടെ മുതിർന്ന ഭാരവാഹിയും കോൺഗ്രസ് നേതാവുമായ രാജീവ് ശുക്ല എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും ഇവരെയും താന്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

നന്ദിയറിയിച്ച് യോഗി ആദിത്യനാഥ്:ഇത് ഉത്തർപ്രദേശിന്‍റെ മൂന്നാമത്തെ രാജ്യാന്തര ക്രിക്കറ്റ്‌ സ്‌റ്റേഡിയമായി മാറും. കിഴക്ക് നിന്നുള്ളതും ബിഹാറിലെയും ആരാധകർക്ക് കായികവിനോദവുമായി ബന്ധപ്പെടാൻ ഇത് അവസരം നൽകുമെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. രാജ്യത്ത് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച നടപടികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.

അതേസമയം കാന്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്‌റ്റേഡിയത്തിനും സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്‌റ്റേഡിയത്തിനും പിന്നാലെ ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ രാജ്യാന്തര സ്‌റ്റേഡിയമാണ് ഇത്. ഏകദേശം 30,000 പേര്‍ക്ക് ഒരേസമയം മത്സരങ്ങള്‍ കാണാന്‍ സൗകര്യമുള്ള രീതിയില്‍ ഒരുങ്ങുന്ന സ്‌റ്റേഡിയം നിര്‍മാണത്തിനായി 450 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് (Varanasi Cricket Stadium Construction cost).

Also Read: International Cricket Stadium Varanasi: ശിവനും ത്രിശൂലവും ചന്ദ്രകലയും; വാരണാസിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിടും

ABOUT THE AUTHOR

...view details