കേരളം

kerala

നിരന്തരമായ കളിയാക്കലിനെത്തുടർന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്‌തു

By

Published : Dec 14, 2020, 9:23 PM IST

മരണം നടന്ന് രണ്ട്‌ ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ നോട്ട്ബുക്കിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയായിരുന്നു

pandharpur crime news  പതിനേഴുകാരി ആത്മഹത്യ ചെയ്‌തു  നോട്ട്ബുക്കിൽ ആത്മഹത്യ കുറിപ്പ്  നിരന്തരമായ കളിയാക്കൽ
നിരന്തരമായ കളിയാക്കലിനെത്തുടർന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്‌തു

മുംബൈ: ഗ്രാമവാസികളുടെ നിരന്തരമായ കളിയാക്കലിനെത്തുടർന്ന് മഹാരാഷ്‌ട്രയിലെ പാണ്ഡാർപൂരിൽ പതിനേഴുകാരി ആത്മഹത്യ ചെയ്‌തു. പെൺകുട്ടിയുടെ ആത്മഹത്യയിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രമേഷ് ഗജ്രെ, ലാഹു ട്രെയിലർ, സ്വപ്‌നിൽ കോൾഗെ എന്നിവരാണ് പിടിയിലായത്.

പെൺകുട്ടിയുടെ ആത്മഹത്യയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ പിടികൂടിയത്. മരണം നടന്ന് രണ്ട്‌ ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ നോട്ട്ബുക്കിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയായിരുന്നു. മൂന്ന് യുവാക്കൾ നിരന്തരം തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് പതിനേഴുവയസുകാരിയുടെ ആത്മഹത്യ കുറിപ്പിൽ രോഖപ്പെടുത്തിയിരുന്നു. രമേശ് ഗജ്രെ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കുറിപ്പിൽ പറയുന്നു.

ABOUT THE AUTHOR

...view details