കേരളം

kerala

സാമ്പത്തിക തട്ടിപ്പ് കേസ്; നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത് ഇഡി, ജയിലിനുള്ളിലും തട്ടിപ്പുമായി സുകേഷ്

By

Published : Dec 2, 2022, 10:41 PM IST

സാമ്പത്തിക തട്ടിപ്പ് തടയുക എന്ന വകുപ്പ് പ്രകാരമാണ് നോറ ഫത്തേഹിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും നിലവില്‍ പുറത്ത് വന്ന പുതിയ ചില വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് നോറ ഫത്തേഹിയെ ചോദ്യം ചെയ്‌തതെന്നും ഇഡി വ്യക്തമാക്കി.

money laundering case  two crore money laundering case  nora fathehi  ed records nora fathehi statement  Sukesh Chandrashekhar  Prevention of Money Laundering Act  Leena Maria Paul  Jacqueline Fernandez  latest news today  latest national news  സാമ്പത്തിക തട്ടിപ്പ് കേസ്  നോറ ഫത്തേഹി  നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത് ഇഡി  ജയിലിനുള്ളിലും തട്ടിപ്പുമായി സുകേഷ്  സാമ്പത്തിക തട്ടിപ്പ് തടയുക  ക്വലിന്‍ ഫെര്‍ണാണ്ടസ്  ലീന മരിയ പോള്‍  സുകേഷ് ചന്ദ്രശേഖര്‍
സാമ്പത്തിക തട്ടിപ്പ് കേസ്; നോറ ഫത്തേഹിയെ ചോദ്യം ചെയ്‌ത് ഇഡി, ജയിലിനുള്ളിലും തട്ടിപ്പുമായി സുകേഷ്

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രന്‍ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം നോറ ഫത്തേഹിയുടെ മൊഴി ഇഡി രേഖപ്പെടുത്തി. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് താരത്തിന്‍റെ മൊഴി രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് തടയുക എന്ന വകുപ്പ് പ്രകാരമാണ് നോറ ഫത്തേഹിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും നിലവില്‍ പുറത്ത് വന്ന പുതിയ ചില വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് റിപ്പോര്‍ട്ട്.

വിലയേറിയ സമ്മാനങ്ങള്‍ സ്വീകരിച്ച് നോറ: ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഫത്തേഹിയുടെ മൊഴിയും പ്രൊസിക്യൂഷന്‍ പരാതിയില്‍ ഉള്‍പെടുത്തിയിരുന്നു. ചന്ദ്രശേഖറിന്‍റെ ഭാര്യ ലീന മരിയ പോള്‍ 2022 ഡിസംബറില്‍ ചെന്നൈയിലെ ഫൈവ്‌ സ്‌റ്റര്‍ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും പുതിയ ഐഫോണും ഗൂച്ചി ബാഗും ബിഎംഡബ്ല്യു കാറും നല്‍കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും നോറ മൊഴി നല്‍കിയെന്നാണ് റിപ്പോർട്ട്. ചടങ്ങില്‍ എല്ലാവരുടെയും മുമ്പില്‍ വച്ചാണ് ഐഫോണും ബാഗും അവരുടെ കയ്യില്‍ നിന്ന് സ്വീകരിക്കുന്നതെന്നും കാര്‍ ചടങ്ങിന് ശേഷം നല്‍കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും നോറ ഇഡിയോട് പറഞ്ഞു.

'കാര്‍ ലീനയുടെ സഹോദരി ഭര്‍ത്താവായ ബോബിയുടെ കയ്യിലാണ് ഏല്‍പ്പിച്ചത്. എന്നാല്‍, ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അയാള്‍ 2021 ഫെബ്രുവരിയില്‍ കാര്‍ വില്‍ക്കുകയായിരുന്നു. ഐഫോണും ബാഗുമല്ലാതെ മറ്റൊന്നും സ്വീകരിച്ചിട്ടില്ലെന്നും' നടി അറിയിച്ചു.

ജാക്വിലിനും പ്രതിപ്പട്ടികയില്‍: മുംബൈ മാളില്‍ നിന്നും ഏതെങ്കിലും ബാഗുകള്‍ വാങ്ങിയാല്‍ അതിന് പണം നല്‍കുന്നത് സുകേഷ് ചന്ദ്രശേഖറായിരുന്നില്ലേ എന്ന ചോദ്യം നോറ ഫത്തേഹി നിഷേധിച്ചിരുന്നു. ബോളിവുഡ് നടിയും കേസിലെ പ്രതിയുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സമ്മാനം നല്‍കുന്നതിനായി മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ മോഹന്‍ സിങിന്‍റെ ഭാര്യ അതിഥി സിങ് ഉള്‍പെടെയുള്ള ഉന്നതരെ കമ്പളിപ്പിച്ച് 200 കോടി രൂപ തട്ടിയടുത്തതാണ് സുകേഷ് ചന്ദ്രനെതിരെയുള്ള കേസ്.

സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് സുകേഷ് ചന്ദ്രശേഖറിനെയും ഭാര്യ ലീന പോളിനെയും ഇഡി അറസ്റ്റ് ചെയ്‌തു. ചന്ദ്രശേഖർ അറിയപ്പെടുന്ന തട്ടിപ്പുകാരനാണെന്നും ക്രിമിനൽ ഗൂഢാലോചന, വഞ്ചന, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇഡി അറിയിച്ചു. തട്ടിപ്പിന്‍റെ സൂത്രധാരന്‍ ചന്ദ്രശേഖറാണെന്നും 17 വയസ് മുതല്‍ ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഒന്നിലധികം എഫ്ഐആറുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും ഇഡി പറഞ്ഞു.

ജയിലിലും തട്ടിപ്പ് നടത്തി സുകേഷ്: ചന്ദ്രശേഖര്‍ നിലവില്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണെങ്കിലും തട്ടിപ്പുകള്‍ അയാള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ജയിലില്‍ അനധികൃതമായി അയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ ഫോൺ കോള്‍ ചെല്ലുന്നയാളുടെ മൊബൈല്‍ ഫോണില്‍ എത്തുന്ന തരത്തില്‍ താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പണം നല്‍കിയാല്‍ സഹായിക്കാമെന്ന് പറഞ്ഞ് ആളുകളെ സുകേഷ് കമ്പളിപ്പിക്കാന്‍ ശ്രമിച്ചതായും ഇഡി പറഞ്ഞു.

ABOUT THE AUTHOR

...view details