കേരളം

kerala

ഗുലാബ് ചുഴലിക്കാറ്റ് : ഒഡിഷയിലും ആന്ധ്രയിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു

By

Published : Sep 25, 2021, 10:24 PM IST

ഒഡിഷയിൽ 13, ആന്ധ്രയിൽ അഞ്ച് എന്നിങ്ങനെ 18 സംഘങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചതായി എൻഡിആർഎഫ് ഡയറക്‌ടർ ജനറൽ എസ്.എൻ പ്രധാൻ

National Disaster Response Force  Odisha  Andhra Pradesh  cyclonic storm in Bay Bengal  S N Pradhan  NDRF  ദേശീയ ദുരന്തനിവാരണ സേന  ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു  എൻഡിആർഎഫ്  ഒഡീഷ  ആന്ധ്ര  ആന്ധ്രാ പ്രദേശ്  ഒഡീഷയിലും ആന്ധ്രയിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു  ഒഡീഷയിലും ആന്ധ്രയിലും ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു  ചുഴലിക്കാറ്റ്  cyclone  gulam cyclone  gulam  gulab  gulab cyclone  ഗുലാബ്
ndrf deploys 18 teams in andhra pradesh and odisha in view of impending cyclone

ന്യൂഡൽഹി :ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപംകൊണ്ടതിനെ തുടർന്ന് ഒഡിഷയിലും ആന്ധ്രയിലുമായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 18 സംഘങ്ങളെ വിന്യസിച്ചതായി ഡയറക്‌ടർ ജനറൽ എസ്.എൻ പ്രധാൻ. ഒഡിഷയിൽ 13,ആന്ധ്രയിൽ അഞ്ച് എന്നിങ്ങനെ സംഘങ്ങളെ ശനിയാഴ്‌ച രാത്രിയോടെ വിന്യസിക്കുമെന്ന് പ്രധാൻ ട്വീറ്റ് ചെയ്‌തു.

കാലാവസ്ഥാവകുപ്പിന്‍റെ പ്രവചനമനുസരിച്ച് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ള ഒഡിഷയിലെ ബാലസോർ, ഗഞ്ചം, ഗജപതി, റായഗഡ, കോരപുട്ട്, നയാഗഡ്, മൽകൻഗിരി ജില്ലകളിലായാണ് എൻഡിആർഎഫ് സംഘങ്ങളെ അയക്കുന്നത്. അതേസമയം ആന്ധ്രയിലെ വിശാഖപട്ടണം, ശ്രീകാകുളം, യാനം, വിജയനഗരം എന്നിവിടങ്ങളിൽ ടീമുകളെ വിന്യസിക്കും. ഒരു ടീമിൽ 47 അംഗങ്ങള്‍ എന്ന നിലയിലാണ് ഉദ്യോഗസ്ഥരെ തിരിച്ചിരിക്കുന്നത്. വൈദ്യസഹായമുൾപ്പെടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങളും ഓരോ സംഘവും കരുതിയിട്ടുണ്ട്.

ALSO READ:'ഗുലാബ്' ഞായറാഴ്‌ച കര തൊടും ; സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ മഴയ്ക്ക് സാധ്യത

'ഗുലാബ്' എന്ന് പേരിട്ട ചുഴലിക്കാറ്റ് നാളെ വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കരതൊടാനാണ് സാധ്യത. 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ചിഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 75 മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. സെപ്‌റ്റംബർ 27ന് ഒഡിഷയിലെയും തെലങ്കാനയിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.

ABOUT THE AUTHOR

...view details