'ഗുലാബ്' ഞായറാഴ്‌ച കര തൊടും ; സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ മഴയ്ക്ക് സാധ്യത

author img

By

Published : Sep 25, 2021, 5:22 PM IST

GULAM CYCLONE WARNING  GULAM  ഗുലാബ്  ഗുലാബ് ചുഴലിക്കാറ്റ്  കനത്ത മഴ  മഴ  ന്യൂനമര്‍ദം  ചുഴലിക്കാറ്റ്  RAIN

70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് കര തൊടുമെന്ന് കണക്കുകൂട്ടല്‍

തിരുവനന്തപുരം : ആന്ധ്ര-ഒഡിഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി. നാളെയോടെ ഇത് ചുഴലിക്കാറ്റാവുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

'ഗുലാബ്' എന്ന പേരിട്ട ചുഴലിക്കാറ്റ് നാളെ വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കരതൊടാനാണ് സാധ്യത. 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ചിഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചൊവ്വാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തിലാകും മഴ ശക്തമാകുക. മധ്യ കേരളത്തിലും മഴ ലഭിക്കും. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും.

തിങ്കളാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ : 'രാജി നിർഭാഗ്യകരം' ; സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി

സെപ്റ്റംബര്‍ 27,28 ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.