കേരളം

kerala

MP Mohammed Faizal Loksabha Membership എംപി മൊഹമ്മദ് ഫൈസലിന് ആശ്വാസം; കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീംകോടതി

By ETV Bharat Kerala Team

Published : Oct 9, 2023, 4:43 PM IST

Supreme Court Stay The Kerala High Court Order On Lakshadweep MP Mohammed Faizal Loksabha Membership: ഇതോടെ മൊഹമ്മദ് ഫൈസലിന് ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാനും വഴിയൊരുങ്ങും

Lakshadweep MP Mohammed Faizal  Supreme Court stayed the Kerala High Court order  disqualified Lakshadweep MP Mohammed Faizal  MP Mohammed Faizal Loksabha Membership Termination  Cases Against MP Mohammed Faizal  എംപി മൊഹമ്മദ് ഫൈസലിന് ആശ്വാസം  ആരാണ് എംപി മൊഹമ്മദ് ഫൈസല്‍  ലക്ഷദ്വീപ് എംപിയുടെ അയോഗ്യത  ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീംകോടതി  മൊഹമ്മദ് ഫൈസലിന്‍റെ ലോകസഭാംഗത്വം പുനഃസ്ഥാപിക്കും
MP Mohammed Faizal Loksabha Membership

ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി(Lakshadweep MP) മൊഹമ്മദ് ഫൈസലിന് (Mohammed Faizal) ആശ്വാസ സ്‌റ്റേയുമായി സുപ്രീംകോടതി (Supreme Court). വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന വിധിക്ക് പിന്നാലെ ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ട മൊഹമ്മദ് ഫൈസലിന്‍റെ ശിക്ഷാവിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി (Kerala High Court) ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.

ഇതോടെ മൊഹമ്മദ് ഫൈസലിന് ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാനും വഴിയൊരുങ്ങി. മാത്രമല്ല, കേസില്‍ മുമ്പ് ശിക്ഷാവിധി സ്‌റ്റേ ചെയ്‌തതിന്‍റെ ആനുകൂല്യങ്ങള്‍ തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു.

സ്‌റ്റേ എത്തിയത് ഇങ്ങനെ: വധശ്രമക്കേസിലെ ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് എന്‍സിപി നേതാവും അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപിയുമായ മൊഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത് വഴി തന്‍റെ കരിയർ പൂര്‍ണമായും തകരുമെന്നത് ഹൈക്കോടതി വിലമതിച്ചില്ലെന്ന് ഫൈസൽ ഹർജിയിൽ വാദിച്ചു. തന്‍റെ ശിക്ഷാവിധി സസ്പെൻഡ് ചെയ്‌തില്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ വോട്ടർമാർക്കും കടുത്ത ബുദ്ധിമുട്ടും നേരിടേണ്ടിവരുമെന്ന് വിലയിരുത്തുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.

Also Read: Liquor Outlet| ലക്ഷദ്വീപില്‍ മദ്യവില്‍പനശാലകള്‍ക്ക് അനുമതി നല്‍കാന്‍ ഭരണകൂടം; എതിര്‍പ്പുമായി കോണ്‍ഗ്രസും എന്‍സിപിയും

എന്നാല്‍ ലോക്‌സഭ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ച് പാര്‍ലമെന്‍റ് വിജ്ഞാപനം പുറത്തിറക്കിയതായി കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകനും അറിയിച്ചു. ഇതിനിടെ ശിക്ഷ സസ്‌പെൻഡ് ചെയ്യാൻ വിസമ്മതിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ജസ്‌റ്റിസുമാരായ ഹൃഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് സ്‌റ്റേ ചെയ്‌തതായി അറിയിക്കുകയായിരുന്നു.

അയോഗ്യതയിലേക്ക് നയിച്ചത്:അന്തരിച്ച കേന്ദ്രമന്ത്രി പിഎം സയീദിന്‍റെ മരുമകന്‍ മൊഹമ്മദ് സാലിഹിനെ 2009 ലെ പൊതു തെരഞ്ഞെടുപ്പിനിടെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫൈസലിനെയും മറ്റ് മൂന്നുപേരെയും ഈ വർഷം ജനുവരിയിലാണ് വിചാരണക്കോടതി ശിക്ഷിക്കുന്നത്. ഇതോടെ വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.

ഇതിന് പിന്നാലെ ജനുവരി 25ന് അദ്ദേഹത്തിനെതിരെ ചുമത്തിയ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഒക്‌ടോബർ മൂന്നിലെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മൊഹമ്മദ് ഫൈസലിനെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു.

Also Read:ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിൻവലിച്ചു; വിജ്ഞാപനവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്

ABOUT THE AUTHOR

...view details