കേരളം

kerala

മൂർച്ചയുള്ള വാക്കുകളും ബ്രഹ്മാണ്ഡ സിനിമയും; മേജർ രവി ഇടിവി ഭാരതിനോട് മനസ് തുറക്കുന്നു...

By

Published : Aug 14, 2023, 11:08 PM IST

'ഭാരതമെന്ന വികാരത്തോട് പലരും മുഖം കറുപ്പിക്കുന്ന പ്രവണത വേദനിപ്പിക്കുന്നു, ദേശീയതയെ പരിഹസിക്കുന്ന പുതുതലമുറ, ഇക്കാലത്ത് ജനങ്ങൾ കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നത് ജാതി - രാഷ്‌ട്രീയ ചിന്തകൾക്ക്' - ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് മേജർ രവി

Major revi mohanlal  major ravi special interview with etv bharat  major ravi special interview  major ravi interview  major ravi  സ്വാതന്ത്ര്യ ദിനം  Independence Day  Independence Day celebrations  ഇന്ത്യൻ സ്വാതന്ത്ര്യ ദിനം  സ്വാതന്ത്ര്യ ദിനാഘോഷം  സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ  77th independence day 2023  77th independence day  independence day 2023  77ാം സ്വാതന്ത്ര്യ ദിനം  77ാമത് സ്വാതന്ത്ര്യ ദിനം  ഇടിവി ഭാരതിനോട് മനസ് തുറന്ന് മേജർ രവി  മേജർ രവി അഭിമുഖം  മൂർച്ചയുള്ള വാക്കുകളും ബ്രഹ്മാണ്ഡ സിനിമയും  മേജർ രവി ഇടിവി ഭാരതിനോട് മനസ് തുറക്കുന്നു  മേജർ രവി ഇടിവി ഭാരതിനോട്  മേജർ രവി ഇടിവി ഭാരത് അഭിമുഖം
major ravi

മേജർ രവി ഇടിവി ഭാരതിനോട് മനസ് തുറക്കുന്നു...

ദേശീയത ബോധത്തിലും മറ്റും പുതിയ തലമുറയുടെ പോക്ക് എങ്ങോട്ടാണ് എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മേജർ രവി. ദേശീയതയെ സംബന്ധിച്ച് ഏതൊരു വാർത്തകളോടും പുതിയ തലമുറയുടെ പ്രതികരണം പരിഹാസ്യ ഭാവത്തിലാണ്. ഇതെങ്ങനെ നിയന്ത്രിക്കണമെന്ന് ഇവിടുത്തെ ഭരണസംവിധാനത്തിന് യാതൊരു ബോധ്യവുമില്ലെന്നും ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഭാരതമെന്ന വികാരത്തോട് മുഖം കറുപ്പിക്കുന്ന പ്രവണത ഒരു പട്ടാളക്കാരൻ എന്നുള്ള നിലയിൽ തന്നെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം ചന്ദ്രയാൻ പോലുള്ള അഭിമാന ദൗത്യത്തിനെ പോലും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതിന്‍റെ പൊരുൾ മനസിലാകുന്നില്ല എന്നും പറഞ്ഞു. ജാതി - രാഷ്‌ട്രീയ ചിന്തകൾക്കാണ് ഇക്കാലത്ത് ജനങ്ങൾ കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നത്. ജാതി - മത - രാഷ്‌ട്രീയ വിമർശനങ്ങൾ അതിരു കടന്നാണ് മുന്നോട്ടുപോകുന്നത്.

ജനങ്ങളുടെ വിശ്വാസങ്ങൾക്ക് മേലെ ആണി അടിച്ചിട്ടും ചെയ്‌തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ പോലും മാപ്പ് ചോദിക്കാൻ തയ്യാറാകാത്ത സ്ഥിതിവിശേഷമാണ് ഇവിടെ. ജാതി - രാഷ്‌ട്രീയ സമ്മേളനങ്ങളിൽ ആദ്യം ഉയർന്ന് നിൽക്കേണ്ടത് ഇന്ത്യയുടെ ത്രിവർണ പതാകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശത്രു രാജ്യമായ പാകിസ്ഥാനിൽ പോയി ഇന്ത്യയുടെ ഭരണ, സാംസ്‌കാരിക മേഖലകളെ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയവർ പോലും ഈ നാട്ടിൽ സ്വതന്ത്രരായി അധിവസിക്കുന്നു.

രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ കൈകാര്യം ചെയ്യുവാൻ ഇവിടത്തെ ഭരണ - രാഷ്‌ട്രീയ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ കാലം മുതൽക്ക് തന്നെ ദേശഭക്തിയുടെ ബാലപാഠങ്ങൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന വികാരത്തെ രാഷ്‌ട്രീയ വൽകൃതമായ ഒരന്തരീക്ഷം ഗ്രഹണം പോലെ മറച്ചുപിടിച്ചിരിക്കുന്നു. ഇത്തരം സാമൂഹിക സന്തുലിതാവസ്ഥയ്‌ക്ക് സോഷ്യൽ മീഡിയയും ഒരു പ്രധാന കാരണമാണെന്ന് മേജർ രവി ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയയുടെ നല്ല വശങ്ങളും ചീത്ത വശങ്ങളും ജനങ്ങൾക്ക് ഇതുവരെ നെല്ലും പതിരും പോലെ തിരിച്ചറിയാനായിട്ടില്ല. നെഗറ്റീവ് ചിന്താഗതികളെയും സ്‌ഫോടനാത്മകമായ വിഷയങ്ങളെയും കൈകാര്യം ചെയ്യുന്നതിലേക്കാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാരാ കമാൻഡോ മനീഷ് ശർമയെ പോലെ 12 തീവ്രവാദികളെ വധിച്ച് സ്വയം മരണത്തിനു കീഴടങ്ങിയ
ധീരതയെ വാർത്ത അവബോധം ഇല്ലാത്തതിനാൽ ആരും വാഴ്‌ത്തി പാടുന്നില്ല.

അതേസമയം 100 കോടി മുതൽ മുടക്കിൽ മോഹൻലാലിനെ നായകനാക്കി ഒരിടവേളയ്‌ക്ക് ശേഷം മേജർ രവി സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന സൂചനയും അദ്ദേഹത്തിന്‍റെ വാക്കുകളിൽ പ്രതിധ്വനിച്ചു. അഭിനയവും സംവിധാനവും ഒരുപോലെ തന്നെ ജീവിതത്തിൽ മുന്നോട്ടുകൊണ്ടുപോകും. അഭിനയത്തിൽ ഉത്തരവാദിത്തങ്ങൾ കുറവാണ് എന്നാൽ സംവിധാനത്തിൽ അങ്ങനെയല്ല.

ഒരു ക്രിയേറ്ററുടെ എല്ലാ വശങ്ങളെയും കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മാത്രമേ ഒരു നല്ല സംവിധായകൻ ആകുവാൻ സാധിക്കുകയുള്ളൂ. 1971 ബിയോണ്ട് ബോർഡേർസ് എന്ന ചിത്രത്തിന് ശേഷം ഉണ്ടായ ഇടവേള വളരെ യാദൃശ്ചികമാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വരാനിരിക്കുന്ന പുതിയ പ്രൊജക്‌ടുകൾ കൊണ്ട് ഈ ഇടവേളയുടെ നഷ്‌ടം നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടക്കാലത്ത് അനാരോഗ്യം വല്ലാതെ അലട്ടിയിരുന്നു എന്നും അദ്ദേഹം പറയുന്നു. വൃക്കമാറ്റിവെക്കൽ സർജറിയുടെ തലേദിവസവും ഒരു സിനിമയുടെ ഭാഗമായി പാലക്കാട് പ്രവർത്തിക്കുകയായിരുന്നു. മറ്റാരെയും അറിയിക്കാതെ പിറ്റേദിവസം ആശുപത്രിയിലെത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് സർജറിക്ക് ശേഷം വളരെ പെട്ടെന്ന് തന്നെ ഒരു പട്ടാളക്കാരന്‍റെ വീറും വാശിയോടും കൂടി ജീവിതത്തിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിനായി. പട്ടാള സിനിമകൾക്കപ്പുറം 'തൂഫാൻ', 'പുനർജനി' പോലുള്ള കലാമൂല്യമുള്ള ചിത്രങ്ങൾക്കും വരുംകാലങ്ങളിൽ ഊന്നൽ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details