കേരളം

kerala

ആശ്വാസമായി രാജ്യത്തെ കൊവിഡ് കണക്ക്; പ്രതിദിന രോഗബാധിതര്‍ കുറയുന്നു

By

Published : Feb 12, 2022, 10:18 AM IST

804 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

daily covid cases in India  covid data of India  covid vaccination in India  ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകള്‍  ഇന്ത്യയിലെ കൊവിഡ് സാഹചര്യം  ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍
50,407 കൊവിഡ് കേസുകള്‍കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,407 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 58,077 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 6,10,443ആയി കുറഞ്ഞു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ച എണ്ണത്തിന്‍റെ 1.43 ശതമാനമാണിത്.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.07ശതമാനവുമാണ്. ഇന്നലെ ഈ കണക്കുകള്‍ 3.89ഉം 5.76മായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,36,962 കൊവിഡ് രോഗികള്‍ രോഗമുക്തരായി. ഇതോടുകൂടി രാജ്യത്ത് ഇതുവരെ കൊവിഡ് ഭേദമായവരുടെ എണ്ണം 4,14,68,120ആയി.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.37 ശതമാനമാണ്. കൊവിഡ് മരണനിരക്ക് 1.19ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 804 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടുകൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങള്‍ 5,07,981ആയി.

14,50,532 കൊവിഡ് പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയത്. ഇതുവരെ രാജ്യത്ത് നടത്തിയത് 74.93 കോടി കൊവിഡ് പരിശോധനകളാണ്. 1,72,29,47,688 കൊവിഡ് വാക്സീന്‍ ഡോസുകളാണ് രാജ്യത്ത് ഇതുവരെ നല്‍കിയത്.

ALSO READ:ഇന്ത്യൻ പ്രീമിയർ ലീഗ്: മെഗാ ലേലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details