കേരളം

kerala

India Covid Updates | രാജ്യത്ത് 1,68,063 പേര്‍ക്ക് കൂടി കൊവിഡ്, തിങ്കളാഴ്‌ചത്തേക്കാള്‍ കുറവ്

By

Published : Jan 11, 2022, 9:51 AM IST

Updated : Jan 11, 2022, 10:05 AM IST

രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ 3,58,75,790, മരണം 4,84,213

India Covid Updates Nation Wide Data
India Covid Updates | രാജ്യത്ത് 1,68,063 പേര്‍ക്ക് കൂടി കൊവിഡ്, തിങ്കളാഴ്‌ചത്തേക്കാള്‍ കുറവ്

രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,063 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് 277 പേര്‍ക്ക് ജീവഹാനിയുണ്ടായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കേസുകള്‍ 3,58,75,790 ആയി. ആകെ മരണം 4,84,213. ഒമിക്രോണ്‍ കേസുകള്‍ 4,461 ആയി.

തിങ്കളാഴ്ചത്തേതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ 6.5 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 69,959 പേര്‍ക്കാണ് രോഗമുക്തി. 8,21,446 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.10.64% ആണ് പോസിറ്റിവിറ്റി നിരക്ക്.

33470 കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. ബംഗാള്‍ (19,286),ഡല്‍ഹി (19,166), തമിഴ്‌നാട് (13,990), കര്‍ണാടക (11,698) എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്.

അതേസമയം രാജ്യത്ത് ഇതുവരെ ഒരു ലക്ഷത്തിലേറെ പേര്‍ കരുതല്‍ ഡോസ് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കരുതല്‍ ഡോസ് കുത്തിവയ്‌പ്പ് ആരംഭിച്ചത്.

Last Updated : Jan 11, 2022, 10:05 AM IST

ABOUT THE AUTHOR

...view details