കേരളം

kerala

Horoscope Today 24th August : നിങ്ങളുടെ ഇന്ന് (ഓഗസ്‌റ്റ്‌ 24 വ്യാഴം 2023)

By ETV Bharat Kerala Team

Published : Aug 24, 2023, 7:02 AM IST

Horoscope prediction today ഇന്നത്തെ ജ്യോതിഷ ഫലം...

Horoscope  Horoscope Today  Horoscope Today Twenty Fourth August  kerala news  നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശി ഫലം  കേരള വാർത്തകൾ  Horoscope prediction today  ഇന്നത്തെ ജ്യോതിഷ ഫലം
Horoscope Today 24th August

തീയതി:24-08-2023 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

ഋതു:ശരത്

തിഥി: ചിങ്ങം ശുക്ല സപ്‌തമി

നക്ഷത്രം:വിശാഖം

അമൃതകാലം: 09:20 AM മുതൽ 10:53 AM

വര്‍ജ്യം:06:15 PMമുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:14 AM മുതല്‍ 11:02 PM വരെ & 03:02 PM മുതൽ 03:50 PM വരെ

രാഹുകാലം:01:59 PM മുതല്‍ 03:32 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:38 PM

ചിങ്ങം :ഇന്ന് സമ്മിശ്രഫലങ്ങൾ ഉള്ള ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ അസ്വാരസ്യമുണ്ടാകാം. ദേഷ്യം നിയന്ത്രിക്കണം. പ്രശ്‌നങ്ങൾ ക്ഷമയോടെ പരിഹരിക്കുക.

കന്നി : പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. കഠിനാധ്വാനം ചെയ്യുന്നവർ ആത്മാഭിമാനത്തിന് കോട്ടം വരുത്താൻ ആർക്കും അവസരം നൽകാതിരിക്കുക.

തുലാം : ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കുക.

വൃശ്ചികം : ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും.

ധനു : വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് പല പ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ബുദ്ധമുട്ടുകൾ നേരിടാം. മാനസികമായി സുഖകരമായിരിക്കില്ല. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും തൃപ്‌തികരമായിരിക്കുകയില്ല.

മകരം : ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണ്. സുഹൃത്തുക്കളില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കാം. യാത്രകൾക്ക് സാധ്യതയുണ്ട്. വ്യാപാരത്തിൽ അഭിവൃദ്ധി നേടും.

കുംഭം : മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ല പ്രകടനം കാഴ്‌ചവെക്കുകയും അതിൽ അഭിനന്ദിക്കപ്പെടുകയും ചെയ്യും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.

മീനം : മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. അനാവശ്യമായ പ്രതികൂല ചിന്തകൾ മനസിൽ അസ്വസ്ഥത ഉണ്ടാക്കും. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം.

മേടം : ഇന്നത്തെ ദിവസം വാക്കിലും പെരുമാറ്റത്തിലും ശ്രദ്ധചെലുത്തേണ്ടതുണ്ട്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഢമായ വിഷയങ്ങള്‍ ആകര്‍ഷിച്ചേക്കാം. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ഈ ദിവസം സമ്മിശ്രഫലങ്ങളായിരിക്കും.

ഇടവം : ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യജീവിതം തൃപ്‌തികരം. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.

മിഥുനം : ഈ രാശിക്കാർക്ക് മികച്ച ദിവസമാണ്. നിങ്ങള്‍ക്ക് പേരും പ്രശസ്‌തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. പണച്ചെലവുണ്ടാകാം. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും.

കര്‍ക്കടകം : ആലസ്യം അനുഭവപ്പെടുന്ന ദിവസമായിരിക്കും. പല പ്രശ്‌നങ്ങളും നേരിടേണ്ടിവരാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങനെ സംസാരിക്കുന്നു എന്നതിലും ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക.

ABOUT THE AUTHOR

...view details