കേരളം

kerala

Dead body in Pond| ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി; അന്വേഷണവുമായി പൊലീസ്

By

Published : Aug 7, 2023, 5:40 PM IST

ബീച്ചിൽ ട്രാവൽ ബാഗിനുള്ളിൽ നിറച്ച നിലയില്‍ ഒരു സ്‌ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം

Dead body in Pond  Headless body found in Murshidabad pond  Headless body  Murshidabad  Police started investigation  ഗ്രാമത്തിലെ കുളത്തില്‍  യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി  മൃതദേഹം  അന്വേഷണവുമായി പൊലീസ്  പൊലീസ്  സ്‌ത്രീയുടെ തലയില്ലാത്ത മൃതദേഹം  പശ്ചിമ ബംഗാള്‍  മുര്‍ഷിദാബാദ്
ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി; അന്വേഷണവുമായി പൊലീസ്

മുര്‍ഷിദാബാദ് (പശ്ചിമ ബംഗാള്‍): ഗ്രാമത്തിലെ കുളത്തില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെടുത്തു. മുര്‍ഷിദാബാദിലെ ബര്‍വാന്‍ ഗ്രാമത്തിലെ കുളത്തിലാണ് യുവതിയുടെ ശിരസ്സില്ലാത്ത മൃതശരീരം കണ്ടെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് ഏകദേശം 18 മുതല്‍ 20 വയസ് വരെ പ്രായമുള്ളതായാണ് മനസിലാക്കുന്നതെന്നും ആളെ തിരിച്ചറിയാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: യുവതിയുടെ നെഞ്ചില്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റിയതായാണ് കരുതുന്നത്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കണ്ഡിയിലെ ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് മുമ്പ് യുവതി ലൈംഗികമായി പീഡനത്തിനിരയായതായി സംശയിക്കുന്നു. യുവതിയെ മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തില്‍ ഉപേക്ഷിച്ചതായാണ് വ്യക്തമാകുന്നത്. അറുത്തുമാറ്റപ്പെട്ട തലയ്‌ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

വഴിമുട്ടി അന്വേഷണം: ഇന്ന് (07.08.2023) രാവിലെ പാടത്ത് ജോലിക്കായി പോയ കര്‍ഷകരാണ് കുളത്തില്‍ രക്തം പുരണ്ട മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുളത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. മൃതദേഹം ആരാണ് ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് മനസിലാക്കാനുള്ള തെളിവുകള്‍ക്കായി പരിസരത്ത് പരിശോധന നടത്തിയെങ്കിലും രാവിലെ മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാല്‍ തന്നെ ഇതും പ്രതികൂലമായി.

നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും യുവതിയെ കാണാനില്ലെന്ന പരാതി സമീപത്തെ പൊലീസ് സ്‌റ്റേഷനുകളിലെത്തിയിട്ടുണ്ടോ എന്നത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. അതേസമയം അയന്ദർ വെസ്റ്റിലെ ബീച്ചിൽ ട്രാവൽ ബാഗിനുള്ളിൽ നിറച്ച നിലയില്‍ ഒരു സ്‌ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി ഒരു മാസത്തിന് ശേഷമാണ് ഈ സംഭവമെന്നതും പൊലീസ് ഗൗരവത്തോടെ പരിശോധിച്ചുവരികയാണ്.

Also Read: ആദ്യം മത്സര ഓട്ടം, പിന്നെ കാർ കല്ലുകൊണ്ട് അടിച്ചു തകർത്ത് സംഘർഷം: സിനിമയിലല്ല കേരളത്തിലാണ്...

മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ: കഴിഞ്ഞദിവസംഗുജറാത്തിൽ ഭർത്താവിന്‍റെ മാനസിക പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌തിരുന്നു. രാജ്‌കോട്ട് സ്വദേശിനിയാണ് ആത്മഹത്യ ചെയ്‌തത്. ഇവരുടെ ഭർത്താവ് ലക്ഷ്‌മൺ കോലി, യുവതിയെ അന്ധവിശ്വാസത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ആറ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ലക്ഷ്‌മണിന്‍റെ മരണപ്പെട്ട മുൻ ഭാര്യയുടെ ആത്മാവ് ജൽപയുടെ ശരീരത്തിലുണ്ടെന്ന് ആരോപിച്ചായിരുന്നു ഇയാൾ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. മരണപ്പെട്ട മുൻ ഭാര്യയുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുകയും ഇയാള്‍ അവരുടെ ഫോട്ടോയ്‌ക്ക് മുൻപിൽ ദിവസവും ദീപങ്ങൾ കത്തിക്കുകയും കർമങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. ഇതിന് പുറമെ ആദ്യ ഭാര്യ തന്നെ സ്വപ്‌നത്തിൽ സന്ദർശിച്ചതായും ജൽപയുടെ ശരീരത്തിലാണ് അവരുടെ ആത്മാവ് വസിക്കുന്നതെന്നും അയാൾ അവകാശവാദം ഉയര്‍ത്തിയിരുന്നു

ABOUT THE AUTHOR

...view details