ആദ്യം മത്സര ഓട്ടം, പിന്നെ കാർ കല്ലുകൊണ്ട് അടിച്ചു തകർത്ത് സംഘർഷം: സിനിമയിലല്ല കേരളത്തിലാണ്...

By

Published : Aug 7, 2023, 1:07 PM IST

thumbnail

തൃശൂര്‍ :  കാറുകൾ തമ്മില്‍ നടന്ന മത്സര ഓട്ടം അവസാനിച്ചത് വൻ സംഘർഷത്തില്‍. ദേശീയപാതയിൽ കൊടുങ്ങല്ലൂരിൽ ചന്തപ്പുരക്ക് സമീപം ഇന്നലെ (06.08.23) വൈകിട്ടായിരുന്നു സംഭവം. വടക്ക് ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന രണ്ട് കാറുകളിലൊന്നിന് നേരെയായിരുന്നു ആക്രമണം. 

തൃപ്രയാറിൽ വച്ചും രണ്ട് കാർ യാത്രക്കാർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൊടുങ്ങല്ലൂരിലുണ്ടായ ആക്രമണം. ഫിയറ്റ് കാറിലെത്തിയവർ മാരുതി റിറ്റ്സ് കാറിൻ്റെ ചില്ലുകൾ കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. 
സംഭവം നടന്നതിന് പിന്നാലെ രണ്ട് കാറുകളില്‍ ഉണ്ടായിരുന്നവരും സ്ഥലം വിട്ടു. എന്നാല്‍ മാരുതി റിറ്റ്സ് കാർ അടിച്ചു തകർത്തവർ സഞ്ചരിച്ച കാർ മതിലകത്ത് വച്ച് അപകടത്തിൽ പെട്ടു. പിന്നാലെ കാർ ഓടിച്ചിരുന്ന പത്താഴക്കാട് സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. 

തകർക്കപ്പെട്ട കാറിലുണ്ടായിരുന്നവരെ പൊലീസ് തെരയുകയാണ്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നുണ്ട്. കാർ കല്ലുകൊണ്ട് അടിച്ചും എറിഞ്ഞും തകർത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. 

അക്രമത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ, ഗുണ്ടപ്പകയാണോ എന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമത്തിലെ മുഴുവൻ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.