കേരളം

kerala

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി, കുഞ്ഞിനെ കനാലില്‍ എറിയാനും ശ്രമം ; പിതാവ് അറസ്റ്റിൽ

By

Published : Aug 30, 2022, 8:22 PM IST

പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. തുടർന്ന് നവജാത ശിശുവിനെ അടുത്തുള്ള കനാലിലേക്ക് എറിയാൻ ശ്രമിക്കവെയാണ് ഇയാളെ നാട്ടുകാർ പിടികൂടിയത്

father arrested for raping minor daughter  പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം പിതാവ് പിടിയിൽ  ജലന്ധറിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി പിതാവ്  father arrested for raping his minor daughter  Jalandhar rape case  മകളെ ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ  ജലന്ധറിൽ മകളെ പീഡിപ്പിച്ച് പിതാവ്  പീഡനത്തിന്‍റെ ഞെട്ടിക്കുന്ന കഥകൾ  Punjab rape case  പഞ്ചാബിൽ മകളെ പീഡിപ്പിച്ച് പിതാവ്
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

ജലന്ധർ(പഞ്ചാബ്) : ജലന്ധറിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. ബലാത്സംഗത്തെത്തുടർന്ന് പെണ്‍കുട്ടി ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് നവജാത ശിശുവിനെ വീടിനടുത്തുള്ള കനാലിലേക്ക് എറിയാന്‍ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.

നവജാത ശിശുവിനെ ഉടൻ തന്നെ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തതിൽ നിന്നാണ് പീഡനത്തിന്‍റെ ഞെട്ടിക്കുന്ന കഥകൾ പുറത്തുവന്നത്. തന്നെ ഏറെ നാളായി പിതാവ് ബലാത്സംഗം ചെയ്യാറുണ്ടെന്നും ഇതിനെത്തുടർന്നാണ് താൻ ഗർഭിണിയായതെന്നും പെണ്‍കുട്ടി പറഞ്ഞു.

പീഡന വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിനാൽ അമ്മയോട് പോലും ഇക്കാര്യം പറഞ്ഞില്ലെന്നും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. അതേസമയം തന്‍റെ ഭർത്താവ് മയക്കുമരുന്നിന് അടിമയാണെന്നും മകളുടെ ദുരവസ്ഥയ്‌ക്ക് കാരണം ഭർത്താവാണെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവം പുറംലോകം അറിഞ്ഞതോടെ രോഷാകുലരായ ജനക്കൂട്ടം പ്രതിയെ വൈദ്യപരിശോധനക്കായി പ്രവേശിപ്പിച്ച ജലന്ധറിലെ സിവിൽ ആശുപത്രിയിൽ തടിച്ചുകൂടിയിരുന്നു. പിന്നാലെ ആൾക്കൂട്ടം പ്രതിയെ മർദിച്ചേക്കുമെന്ന് ഭയന്ന് പൊലീസ് ഇയാളെ ഉടൻ തന്നെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

ABOUT THE AUTHOR

...view details