കേരളം

kerala

പിറന്നാള്‍ സമ്മാനം എത്തി! ഇനി അറിയേണ്ടത് അതുമാത്രം...; ഡങ്കി ടീസര്‍ പുറത്ത്

By ETV Bharat Kerala Team

Published : Nov 2, 2023, 12:11 PM IST

Dunki Teaser Release ഡങ്കിയുടെ ടീസര്‍ റിലീസ് ചെയ്‌തു. ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഡങ്കി ടീസര്‍ റിലീസ് ചെയ്‌തത്. കിങ് ഖാന്‍റെ അടുത്ത ബ്ലോക്ക്‌ബസ്റ്ററിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍.

Dunki Teaser Released  Dunki Teaser  Dunki  Shah Rukh Khan Birthday  Shah Rukh Khan  Bollywood King Khan  കിംഗ് ഖാന്‍  ഡങ്കി  ഡങ്കി ടീസര്‍  Dunki Team Birthday gift to Shah Rukh Khan  SRK Rajkumar Hirani first collaboration  Rajkumar Hirani movie  Dunki Release  Taapsee Pannu
Dunki Teaser Released

ബോളിവുഡ് കിങ് ഖാന് (Bollywood King Khan) പിറന്നാള്‍ സമ്മാനവുമായി 'ഡങ്കി' ടീം (Dunki Team Birthday gift to Shah Rukh Khan). താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഡങ്കി'യുടെ ടീസര്‍ റിലീസ് ചെയ്‌തു (Dunki Teaser Released). ഷാരൂഖിന്‍റെ 58-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് നിര്‍മാതാക്കള്‍ 'ഡങ്കി' ടീസര്‍ റിലീസ് ചെയ്‌തത് (Shah Rukh Khan Birthday).

'ഡങ്കി'യിലൂടെ സങ്കീർണമായ ഒരു വിഷയത്തിലേയ്‌ക്ക് വെളിച്ചം വീശുമെന്ന് വാഗ്‌ദാനം നല്‍കുകയാണ് ടീസര്‍. ഇതോടെ മറ്റൊരു ബ്ലോക്ക്‌ബസ്‌റ്റര്‍ വാഗ്‌ദാനത്തിന് കളമൊരുക്കിയിരിക്കുകയാണ്. 'ഡങ്കി ഫ്ലൈറ്റ്' എന്ന കൗതുകകരവും സവിശേഷവുമായ ഒരു ആശയം 'ഡങ്കി'യിലൂടെ പര്യവേഷണം ചെയ്യുകയാണ് സംവിധായകന്‍.

അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങി രാജ്യങ്ങളിലേയ്‌ക്ക് പിൻവാതിലൂടെ പ്രവേശിക്കാനായി, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്നറിയപ്പെടുന്നത്. ഈ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും പിന്നീട് നാട്ടിലേയ്‌ക്ക് മടങ്ങാനും അപകടകരവും, നിയമ വിരുദ്ധവുമായ ഈ പാത തെരഞ്ഞെടുക്കുന്ന ഇന്ത്യൻ പൗരന്മാരുടെ പോരാട്ടങ്ങളും, അവരുടെ ജീവിതത്തിലേയ്‌ക്കുമാണ് 'ഡങ്കി' നമ്മെ കൂട്ടിക്കൊണ്ട് പോകുക.

Also Read:'ജന്മദിനം ജവാന്‍റെ, എന്നാല്‍ സമ്മാനം എല്ലാവര്‍ക്കും'; കിങ് ഖാന് പിറന്നാള്‍ സമ്മാനവുമായി നെറ്റ്‌ഫ്ലിക്‌സ്

ടീസര്‍ റിലീസിന് മുന്‍പ് തന്നെ 'ഡങ്കി' ടീസര്‍ എന്ന ഹാഷ്‌ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു. ഷാരൂഖ് ഖാന്‍റെ ബാനറായ റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന 'ഡങ്കി' ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

അതേസമയം ബ്ലോക്ക്ബസ്‌റ്ററായ 'സഞ്ജു'വിന് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രാജ്‌കുമാര്‍ ഹിറാനി 'ഡങ്കി'യിലൂടെ തിരികെയെത്തുന്നത്. ഇതാദ്യമായാണ് ഷാരൂഖ് ഖാന്‍ - രാജ്‌കുമാർ ഹിറാനി കൂട്ടുകെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നത് (SRK Rajkumar Hirani first collaboration). അതുകൊണ്ട് തന്നെ ആരാധകരുടെ ആവേശത്തിന് തെല്ലും കുറവില്ല.

'ഡങ്കി', ഷാരൂഖിന്‍റെയും രാജ്‌കുമാര്‍ ഹിറാനിയുടെയും ആദ്യ സഹകരണം ആണെങ്കിലും 2003ല്‍ 'മുന്ന ഭായ് എംബിബിഎസി'ലൂടെ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്ന് ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഷാരൂഖിന് നിശ്ചയിച്ചിരുന്ന ആ വേഷം ഒടുവിൽ സഞ്ജയ് ദത്തിലേയ്‌ക്ക് എത്തുകയായിരുന്നു.

2009ലെ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'ത്രീ ഇഡിയറ്റ്‌സി'ല്‍ ആമിർ ഖാന്‍റെ വേഷവും ആദ്യം ഷാരൂഖിന് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ അതും നടക്കാതെ പോയി. ഇതുവരെ നടക്കാതെ പോയത് ഒടുവില്‍ ഇപ്പോഴിതാ 2023ല്‍ 'ഡങ്കി'യിലൂടെ സഫലമായിരിക്കുകയാണ്.

Also Read:Prithviraj On Salaar-Dunki Box office Clash : ക്രിസ്‌മസിന് ബോക്‌സോഫിസിൽ ഏറ്റുമുട്ടാൻ സലാറും ഡങ്കിയും; മൗനം വെടിഞ്ഞ് പൃഥ്വിരാജ്

ഷാരൂഖ് ഖാന്‍റെ ഈ വര്‍ഷത്തെ മൂന്നാമത്തെയും ഏറ്റവും അവസാനത്തെയും റിലീസ് കൂടിയാണ് 'ഡങ്കി'. ക്രിസ്‌മസ് റിലീസായി ഡിസംബര്‍ 22നാകും ചിത്രം തിയേറ്ററുകളില്‍ എത്തുക (Dunki Release).

തപ്‌സി പന്നു (Taapsee Pannu) ആണ് ചിത്രത്തില്‍ ഷാരൂഖിന്‍റെ നായികയായി എത്തുന്നത്. കൂടാതെ ദിയ മിർസ, പരീക്ഷിത് സാഹ്‌നി, ബൊമൻ ഇറാനി, ധർമേന്ദ്ര, സതീഷ് ഷാ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. കജോൾ, വിക്കി കൗശൽ എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തുമെന്നാണ് സൂചന.

2023ല്‍ രണ്ട് ബ്ലോക്ക്ബസ്‌റ്ററുകളാണ് ഷാരൂഖ് ഖാന്‍, ആരാധകര്‍ക്ക് സമ്മാനിച്ചത്. 'പഠാന്‍', 'ജവാൻ' എന്നീ ബ്ലോക്ക്‌ബസ്‌റ്ററുകളിലൂടെ വിജയകരമായ ഒരു വർഷമായിരുന്നു 2023 ഷാരൂഖ് ഖാന്. ഈ വര്‍ഷാസാനം ഡിസംബറില്‍ 'ഡങ്കി'യും തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഈ വിജയ പരമ്പര നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും. അങ്ങനെയെങ്കില്‍ ഷാരൂഖ് ഖാന്‍റഎ ഈ വര്‍ഷത്തെ മൂന്നാമത്തെ ബ്ലോക്ക്‌ബസ്‌റ്ററായി 'ഡങ്കി' മാറും.

തെലുഗു സൂപ്പര്‍താരം പ്രഭാസിന്‍റെ 'സലാറി'നൊപ്പമാണ് കിങ് ഖാന്‍റെ 'ഡങ്കി'യും തിയേറ്ററുകളില്‍ എത്തുന്നത്. 'ഡങ്കി'യും 'സലാറും' തമ്മില്‍ ബോക്‌സോഫിസില്‍ ഏറ്റുമുട്ടുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇരുതാരങ്ങളുടെയും ആരാധകര്‍.

Also Read:Salaar vs Dunki Release Clash : സലാർ - ഡങ്കി റിലീസ് ക്ലാഷ് മാറി ? ; പ്രഭാസ് ചിത്രത്തിനുവേണ്ടി ഷാരൂഖ് വഴിമാറിയതായി സൂചന

ABOUT THE AUTHOR

...view details