കേരളം

kerala

ബലാത്സംഗ പ്രോത്സാഹനം: ഡിയോഡറന്‍റിന്‍റെ വിവാദ പരസ്യങ്ങള്‍ക്കെതിരെ കേസ്

By

Published : Jun 9, 2022, 10:59 PM IST

ഡിയോഡറന്‍റിന്‍റെ പെർഫ്യൂം ബ്രാൻഡ് പീഡനങ്ങള്‍ക്ക് പ്രേത്സാഹനം നല്‍കുന്നതെന്നാരോപിച്ചാണ് ഡല്‍ഹി പൊലീസ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്

Delhi Police files FIR against Layer'r perfume brand over 'obscene' ads  ബലാത്സംഗ പ്രോത്സാഹനം  ഡിയോഡറന്‍റിന്‍റെ വിവാദ പരസ്യങ്ങള്‍ക്കെതിരെ കേസ്  ഡല്‍ഹി വനിത കമ്മിഷന്‍ മേധാവി സ്വാതി മലിവാള്‍  Swati Maliwal head of the Delhi Womens Commission
ഡിയോഡറന്‍റിന്‍റെ വിവാദ പരസ്യങ്ങള്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി: ബലാത്സംഗത്തെ പ്രോത്സാഹിപ്പിച്ചതിന് ഡിയോഡറന്‍റിന്‍റെ പെർഫ്യൂം ബ്രാൻഡിനെതിരെ കേസെടുത്തതായി ഡല്‍ഹി പൊലീസ്. ഡല്‍ഹി വനിത കമ്മിഷന്‍ മേധാവി സ്വാതി മലിവാളിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഡിയോഡറിന്‍റെ പരസ്യങ്ങള്‍ കൂട്ട ബലാത്സംഗത്തിന് പ്രേരിപ്പിക്കുന്നുതാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും മലിവാളി കത്തയച്ചിരുന്നു.

തുടര്‍ന്ന് ഇത്തരം പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ മന്ത്രാലയം നിര്‍ദേശിച്ചതായി സിഡബ്യൂസി( Delhi Commission For Women) പറഞ്ഞു. വിഷയത്തില്‍ സെക്ഷൻ 67 ഐടി ആക്‌ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത്തരത്തിലുള്ള പരസ്യം സൃഷ്‌ടിക്കുകയും ടിവിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ലേയർ ഷോട്ട് കമ്പനിയുടെ ഉടമകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരം പരസ്യങ്ങള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യാതിരിക്കാനും മന്ത്രാലയം കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കരുതുന്നുവെന്നും മലിവാള്‍ ഡല്‍ഹി പൊലീസിന് നല്‍കിയ നോട്ടീസില്‍ പറയുന്നു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിന് ഈ വിഷയത്തിൽ മാതൃകാപരമായ നടപടി ആവശ്യമാണ് മലിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ആരുടെയും വികാരം വ്രണപ്പെടുത്തുവാനോ സ്‌ത്രീയുടെ മാന്യതയെ കളങ്കപ്പെടുത്താനോ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. ജൂണ്‍ 4നാണ് പരസ്യം സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നത്.

ആരോപണങ്ങള്‍ ഉയര്‍ന്ന ഉടന്‍ തന്നെ തങ്ങളുടെ രണ്ട് പരസ്യങ്ങളുടെയും സംപ്രേഷണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും കമ്പനി അറിയിച്ചു.

also read:'പീഡനം പ്രോത്സാഹിപ്പിക്കുന്നു' ; ഡിയോഡറന്‍റിന്‍റെ വിവാദ പരസ്യങ്ങള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ABOUT THE AUTHOR

...view details