ETV Bharat / bharat

'പീഡനം പ്രോത്സാഹിപ്പിക്കുന്നു' ; ഡിയോഡറന്‍റിന്‍റെ വിവാദ പരസ്യങ്ങള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

author img

By

Published : Jun 4, 2022, 10:52 PM IST

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോടും യൂട്യൂബിനോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു

controversial deodorant advertisement  government suspends deodorant advertisement  വിവാദ പരസ്യങ്ങള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍  ഡിയോഡറന്‍റ് ഷോട്ട് പരസ്യം  ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം
ഡിയോഡറന്‍റിന്‍റെ വിവാദ പരസ്യങ്ങള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ വലിയ വിമർശനങ്ങൾ ഉയർത്തിയ ഡിയോഡറന്‍റിന്‍റെ പരസ്യം നിരോധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം. ബോഡി സ്‌പ്രേ ലെയേഴ്‌സ് ഷോട്ടിന്‍റെ പരസ്യമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. പരസ്യ ചട്ടത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണവും ആരംഭിച്ചു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോടും യൂട്യൂബിനോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു സമൂഹ മാധ്യമങ്ങൾക്കും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ഇമെയിൽ അയച്ചു. പരസ്യങ്ങള്‍ വിവര സാങ്കേതിക (ഇന്‍റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) ചട്ടം 2021ലെ ചട്ടം 3(1)(ബി) (ഐ ഐ) ലംഘിക്കുന്നതായി മന്ത്രാലയം ഇമെയിലിൽ ചൂണ്ടിക്കാട്ടി.

വീഡിയോകള്‍ ടിവിയിലും സംപ്രേക്ഷണം ചെയ്തിട്ടുണ്ടെന്നും അത് ബന്ധപ്പെട്ട മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതായും ഇമെയിലില്‍ പറയുന്നു. അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്‌സിഐ), 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍ക്കനുസൃതമായി ടിവിയില്‍ പരസ്യം ചെയ്യുന്നതില്‍ സ്വയം നിയന്ത്രണത്തിനുള്ള ചട്ടം ആവിഷ്‌കരിച്ചിട്ടുണ്ട്. പരസ്യം ഉടനടി താത്‌കാലികമായി നിര്‍ത്താന്‍ പരസ്യദാതാവിനെ എഎസ്‌സിഐ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഡിയോഡറന്‍റിന്‍റെ ഒരു പരസ്യത്തിൽ ഒരു കടയിൽ നാല് പേർ സംസാരിക്കുന്നത് കാണാം. സ്‌പ്രേ ലെയേഴ്‌സിന്‍റെ പെർഫ്യൂമിന്‍റെ ശേഷിക്കുന്ന ഒരു ബോട്ടിലിനായി ഇവര്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നു. ഈ "ഷോട്ട്" നാല് പേരിൽ ആരാണ് എടുക്കുകയെന്നാണ് അവർ ചർച്ച ചെയ്യുന്നത്.

സംഭാഷണത്തിനിടെ അവിടുത്തേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. ബോഡി സ്പ്രേയ്ക്ക് പകരം തന്നെയാണ് പറയുന്നത് എന്ന് ആ സ്ത്രീ കരുതുന്നു. നാല് പുരുഷന്മാർ തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കരുതി അവരോട് ദേഷ്യത്തോടെ സ്ത്രീ തിരിയുന്നതിനിടെയാണ് സ്പ്രേ കാണുന്നത്.

രണ്ടാമത്തെ പരസ്യത്തിൽ ഒരു കിടപ്പുമുറിയിൽ ഒരു ആണും പെണ്ണും സംസാരിക്കുമ്പോള്‍ ആൺകുട്ടിയുടെ നാല് സുഹൃത്തുക്കൾ മുറിയിൽ പ്രവേശിച്ച് പെൺകുട്ടിയോട് എന്ന രീതിയില്‍ അസഭ്യമായ ഒരു ചോദ്യം ചോദിക്കുന്നു. മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷോട്ട് പെർഫ്യൂം ഉപയോഗിക്കാമോ എന്ന് സുഹൃത്തുക്കൾ ചോദിക്കുകയായിരുന്നുവെന്ന് പരസ്യത്തിന്‍റെ അവസാനം വ്യക്തമാകുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.