കേരളം

kerala

'ഗുലാബ്' മണിക്കൂറുകള്‍ക്കകം ആന്ധ്ര - ഒഡിഷ തീരം തൊടും; ജാഗ്രത നിര്‍ദേശമിറക്കി കേന്ദ്രം

By

Published : Sep 26, 2021, 12:29 PM IST

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒഡിഷയിലെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

cyclone gulab  cyclone gulab in andhra pradesh  cyclone gulab in odisha  cyclone gulab in west bengal  cyclone gulab update  cyclone gulab news  ഗുലാബ്  ആന്ധ്ര  ഒഡിഷ  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  റെഡ് അലർട്ട്
'ഗുലാബ്' മണിക്കൂറുകള്‍ക്കകം ആന്ധ്ര - ഒഡിഷ തീരം തൊടും; ജാഗ്രത നിര്‍ദേശമിറക്കി കേന്ദ്രം

ഭൂവനേശ്വർ:ഗുലാബ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഒഡിഷയിലെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗഞ്ചം, ഗജപതി, കന്ധാമൽ, രായഗഡ, നബരംങ്പൂര്‍, കോരാപുത്ത്, മൽകങ്കിരി എന്നീ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ബാലസോർ, ഭദ്രക്, കേന്ദ്രപാദ ജഗത്സിങ്പൂർ, ജജ്‌പൂർ, കട്ടക്ക്, ബൗദ്, സോനെപൂർ, ബൊലാംഗീർ, നുവാപാദ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം രൂപംകൊണ്ട സാഹചര്യത്തില്‍ തെക്കന്‍ ഒഡിഷയ്‌ക്ക് പുറമെ വടക്കന്‍ ആന്ധ്രാപ്രദേശിലും ഗുലാബ് ജാഗ്രത മുന്നറിയിപ്പുണ്ട്.

തീരങ്ങളില്‍ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചു

ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഞായറാഴ്ച വൈകിട്ടോടെ ആന്ധ്ര - ഒഡിഷ തീരത്തേക്ക് പ്രവേശിക്കും. ഒഡിഷയിലെ ഗോപാൽപുർ തീരത്ത് നിന്ന് ഏകദേശം 410 കിലോ മീറ്റർ കിഴക്ക് - തെക്ക് കിഴക്കും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം തീരത്ത് നിന്ന് ഏകദേശം 480 കിലോ മീറ്റർ കിഴക്ക് - വടക്ക് കിഴക്ക് മാറിയാണ് നിലവില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.

വരുന്ന മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരങ്ങളായ കലിംഗപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ സെപ്റ്റംബർ 26ന് അർധരാത്രിയോടെ ന്യൂനമർദം കടക്കും. ചുഴലിക്കാറ്റ് നാശനഷ്‌ടങ്ങള്‍ സൃഷ്‌ടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒഡിഷ, ആന്ധ്ര തീരങ്ങളില്‍ 18 സംഘങ്ങളായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചു.

ALSO READ:'ഗുലാബ്' ഞായറാഴ്‌ച കര തൊടും ; സംസ്ഥാനത്ത് ചൊവ്വാഴ്‌ച വരെ മഴയ്ക്ക് സാധ്യത

ABOUT THE AUTHOR

...view details