കേരളം

kerala

രാജ്യത്ത് 335 പുതിയ കൊവിഡ് കേസുകൾ കൂടി: ഇതുവരെ രോഗം ബാധിച്ചവർ 4.50 കോടിയിലേറെ

By ETV Bharat Kerala Team

Published : Dec 17, 2023, 9:47 PM IST

COVID UPDATE: രാജ്യത്ത് ഇന്ന് 335 പുതിയ കൊവിഡ് കേസുകൾ കൂടി.

Covid 19 update in India  Covid updates  Covid 19 latest news  Covid 19 new cases today  രാജ്യത്ത് 335 പുതിയ കൊവിഡ് കേസുകൾ  പുതിയ കൊവിഡ് കേസുകളുടെ എണ്ണം  ഇന്നത്തെ കൊവിഡ് കേസുകൾ
Covid updates today

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് 335 പുതിയ കൊവിഡ് കേസുകൾ (Covid 19 new cases today) കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് നിലവിലെ സജീവ കേസുകളുടെ എണ്ണം 1,701 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് 19 കേസുകളുടെ എണ്ണം 4.50 കോടി കടന്നു (4,50,04,816).

കേരളത്തിൽ നാല് പേരും ഉത്തർപ്രദേശിൽ ഒരാളും കൊവിഡ് ബാധ മൂലം മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 5,33,316 ആയി ഉയർന്നു. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 4,44,69,799 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും മരണനിരക്ക് 1.19 ശതമാനവും ആണ്. രാജ്യത്ത് ഇതുവരെ 220.67 കോടി ഡോസ് കോവിഡ് 19 വാക്‌സിൻ നൽകാനായിട്ടുണ്ട്.

Also read: ജെഎൻ 1 ആശങ്കയില്‍ കേരളം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഒമിക്രോണിന്‍റെ ഉപവകഭേദമായ 'ഒമിക്രോൺ ജെഎൻ1' റിപ്പോർട്ട് ചെയ്‌തു. വ്യാപന ശേഷി കൂടുതലുള്ള വകഭേദമാണ് ഇത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിരുന്നു. lNSACOG യുടെ പഠനത്തിലാണ് കേരളത്തിൽ പുതിയ വകഭേദം കണ്ടെത്തിയത്. ജനങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു.

ABOUT THE AUTHOR

...view details